Advertisement

ജയ് ഭീം വിവാദം: വണ്ണിയാർ സമുദായത്തോട് മാപ്പു പറഞ്ഞ് സംവിധായകൻ

November 21, 2021
Google News 2 minutes Read
jai bhim director apologizes

സൂര്യ ചിത്രമായ ജയ് ഭീം വിവാദത്തിൽ വണ്ണിയാർ സമുദായത്തോട് മാപ്പു പറഞ്ഞ് സംവിധായകൻ ടി.ജെ. ജ്ഞാനവേൽ. ചിത്രത്തിലെ വില്ലനായ പൊലീസുകാരനെ വണ്ണിയാർ സമുദായക്കാരനെന്ന് വരുത്തി തീർക്കാൻ സ്റ്റേഷന്റെ ഭിത്തിയിൽ സമുദായത്തിന്റെ ചിത്രമുള്ള കലണ്ടർ തൂക്കിയെന്നായിരുന്നു ആരോപണം. ഇത് മനപ്പൂർവം സംഭവിച്ചതല്ലെന്നും 1995 വർഷത്തെ കാണിക്കാൻ വേണ്ടി മാത്രമാണ് കലണ്ടർ തൂക്കിയതെന്നും ജ്ഞാനവേൽ പറഞ്ഞു. ( jai bhim director apologizes )

ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നതിന് മുൻപു തന്നെ കലണ്ടർ നീക്കം ചെയ്തിരുന്നു. എന്നാൽ അതിന് മുന്നെ കുറേ പേർ ചിത്രം കണ്ടിരുന്നതിനായി ഈ കലണ്ടറുള്ള സീൻ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. സംവിധായകൻ എന്ന നിലയിൽ തെറ്റിന്റെ ഉത്തരവാദിത്തം തനിക്ക് മാത്രമാണ്, സൂര്യയ്ക്കല്ലെന്നും ജ്ഞാനവേൽ പ്രസ്താവനയിൽ പറഞ്ഞു.

Read Also : ജയ് ഭീമിന് അഭിനന്ദനം; മന്ത്രി മുഹമ്മദ് റിയാസിന് നന്ദി പറഞ്ഞ് നടൻ സൂര്യ

സൂര്യയ്‌ക്കെതിരെ രൂക്ഷമായ പ്രതിഷേധമായിരുന്നു വണ്ണിയാർ സമുദായം നടത്തിയത്. സൂര്യയെ മർദ്ദിയ്ക്കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പാട്ടാളി മക്കൾ കക്ഷിയും പ്രഖ്യാപിച്ചിരുന്നു.

Story Highlights : jai bhim director apologizes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here