Advertisement

കോവളത്ത് സ്വകാര്യ ഹോട്ടലിൽ വിദേശി ഉറുമ്പരിച്ച നിലയിൽ

November 22, 2021
Google News 1 minute Read

കോവളത്ത് സ്വകാര്യ ഹോട്ടലിൽ വിദേശി ഉറുമ്പരിച്ച നിലയിൽ. അമേരിക്കൻ പൗരനായ ഇർവിൻ ഫോക്സിനെയാണ് ബീച്ചിനു പിന്നിലെ ഹോട്ടലിൽ കണ്ടെത്തിയത്. 77 വയസ്സുകാരനാണ് ഇർവിൻ ഫോക്സ്.

ഒരു വർഷം മുൻപ് കോവളത്തിലെത്തിയ അദ്ദേഹത്തിന് വീഴ്ചയിൽ പരുക്ക് പറ്റിയിരുന്നു എന്നാണ് വിവരം. തുടർന്ന് അദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു. കോവളം പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ ബീച്ച് പരിശോധനക്കിടെയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. മുറിക്കുള്ളിൽ മലമൂത്ര വിസർജ്യങ്ങൾക്കുള്ളിലാണ് അദ്ദേഹം കിടന്നിരുന്നത്. ഇദ്ദേഹത്തിൻ്റെ മുറുവുകളിൽ ഉറുമ്പരിച്ചിരുന്നു. ആഹാരമോ പരിചരണമോ ലഭിക്കാതെ അവശനിലയിലായിരുന്നു. നിലവിൽ ഇദ്ദേഹത്തിന് പരിചരണവും ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

Story Highlights : foreign man found kovalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here