ദത്ത് നൽകാൻ ലൈസൻസില്ലെന്ന വാദം തള്ളി സംസ്ഥാന ശിശുക്ഷേമ സമിതി

ദത്ത് നൽകാൻ ലൈസൻസില്ലെന്ന വാദം തള്ളി സംസ്ഥാന ശിശുക്ഷേമ സമിതി. ലൈസൻസില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്നും നിലവിലെ രജിസ്ട്രേഷന് അടുത്ത വർഷം ഡിസംബർ വരെ കാലാവധിയുണ്ടെന്നും വിശദീകരണം. ദത്തെടുക്കൽ രംഗത്തെ കേന്ദ്ര, സംസ്ഥാന നിയമങ്ങൾ സമിതി പാലിക്കുന്നുണ്ടെന്നും ശിസുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാൻ പറഞ്ഞു. (Child Welfare adoption licensed)
അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതിയെ വിമർശിച്ച് തിരുവനന്തപുരം കുടുംബ കോടതി രംഗത്തെത്തിയിരുന്നു. ദത്ത് ലൈസൻസിന്റെ വ്യക്തമായ വിവരങ്ങൾ ശിശുക്ഷേമ സമിതി നൽകിയില്ലെന്നെന്നും ലൈസൻസിൽ വ്യക്തത വേണമെന്നും കോടതി അറിയിച്ചു. എന്നാൽ ലൈസൻസ് നീട്ടാൻ അപേക്ഷ നൽകിയിട്ടുണ്ടെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. അന്വേഷണം അവസാനഘട്ടത്തിലാണ്. അന്വേഷണം പൂർത്തിയാക്കാൻ 30 വരെ സമയം വേണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടിരുന്നു.
പേരൂർക്കട ദത്തുവിവാദത്തിൽ ഡിഎൻഎ പരിശോധനയ്ക്കായി കുഞ്ഞിന്റെയും അനുപമയുടെയും അജിത്തിൻ്റെയും സാമ്പിൾ ശേഖരിച്ചു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിലാണ് സാമ്പിൾ പരിശോധിക്കുന്നത്.
ആന്ധ്രയിലെ ദമ്പതികളിൽ നിന്നേറ്റുവാങ്ങിയ കുഞ്ഞിനെ കഴിഞ്ഞ ദിവസം രാത്രിയാണ് കേരളത്തിലെത്തിച്ചത്. ശിശു ക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയും പൊലീസുകാരുഃഅടങ്ങുന്ന നാലംഗ സംഘമാണ് കുഞ്ഞുമായി എത്തിയത്. തിരുവനന്തപുരം പാളയത്തുള്ള ശിശുഭവനിലാണ് കുഞ്ഞുള്ളത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറുടെ സാന്നിധ്യത്തിൽ ഇന്ന് വൈദ്യപരിശോധന നടത്തും. മെഡിക്കൽ കോളജിലെ ഡോക്ടർമാരാണ് പരിശോധന നടത്തുക.
Story Highlights : State Child Welfare Committee rejects claim that adoption is not licensed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here