Advertisement

‘സിഖ് സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തി’; കങ്കണക്കെതിരെ എഫ്‌ഐആര്‍

November 23, 2021
Google News 1 minute Read
kangana ranaut

സിഖ് സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയതിന് നടി കങ്കണ റണാവത്തിനെതിരെ എഫ്ഐആര്‍. ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി, ശിരോമണി അകാലിദള്‍, അമര്‍ജിത് സിംഗ് എന്നിവരാണ് കങ്കണക്കെതിരെ പരാതി നല്‍കിയത്.

സിഖ് മതത്തെയും അവരുടെ വിശ്വാസത്തെയും അവഹേളിക്കുന്നതാണ് കങ്കണയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് എന്ന് എഫ്‌ഐആറില്‍ പറയുന്നു. രാജ്യത്തെ കര്‍ഷകരുടെ പ്രതിഷേധത്തെ ഒരു ഖാലിസ്ഥാനി പ്രസ്ഥാനമായി ബോധപൂര്‍വവും ചിത്രീകരിക്കുകയും സിഖ് സമുദായത്തെ ഖാലിസ്ഥാനി ഭീകരര്‍ എന്ന് വിളിക്കുകയും ചെയ്തതായി ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി ആരോപിച്ചു.

‘ഖാലിസ്ഥാനി ഭീകരര്‍ ഇപ്പോള്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടാകും. പക്ഷേ ഒരു സ്ത്രീയെ നമ്മള്‍ മറക്കാന്‍ പാടില്ല. ഒരു വനിതാ പ്രധാനമന്ത്രി മാത്രമാണ് അവരെ ചവിട്ടിയരച്ചത്. അവര്‍ ഖാലിസ്ഥാനികളെ കൊതുകിനെ പോലെ ചവിട്ടിയരച്ചു. ഇപ്പോഴും ഇന്ദിരയുടെ പേരുകേട്ടാല്‍ അവര്‍ വിറയ്ക്കും. ഇന്ദിരയെ പോലെ ഒരു ഗുരുവിനെയാണ് അവര്‍ക്ക് വേണ്ടത്’. എന്നായിരുന്നു നടിയുടെ വിവാദ പോസ്റ്റ്.

Read Also : കങ്കണയുടെ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണം; രാഷ്ട്രപതിക്ക് കത്തയച്ച് വനിതാ കമ്മിഷന്‍

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനെതിരെ കങ്കണ റണാവത്ത് രംഗത്തെത്തിയിരുന്നു. നടപടി സങ്കടകരവും ലജ്ജാകരവും ആണെന്നും നടി പറഞ്ഞു.മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചിത്രം പങ്കുവച്ച് ഏകാധിപത്യമാണ് പരിഹാരമെന്നും അവര്‍ പറഞ്ഞു.

Story Highlights : kangana ranaut

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here