അടുത്ത രണ്ട് ദിവസം മഴ ദുർബലമാകും; ചക്രവാതച്ചുഴി ന്യൂന മർദമാകാൻ സാധ്യത

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ ദുർബലമാകും. എന്നാൽ ഒറ്റപ്പെട്ട സാധാരണ മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
വ്യാഴാഴ്ച ആറ് ജില്ലകളിലും വെള്ളിഴായ്ച ഒൻപത് ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണെമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. കേരള- തമിഴ് നാട് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കില്ല.
Read Also : സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ ദുർബലമാകും : കാലാവസ്ഥ വകുപ്പ്
തെക്ക് -കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂന മർദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട് . പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് സഞ്ചരിച്ച് ശ്രീലങ്ക, തെക്കൻ തമിഴ്നാട് തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
Story Highlights : Rain alert kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here