Advertisement

അരങ്ങേറ്റ ടെസ്റ്റില്‍ ശ്രേയസ് അയ്യര്‍ക്ക് അര്‍ധ സെഞ്ചുറി; 200 കടന്ന് ഇന്ത്യ

November 25, 2021
Google News 1 minute Read

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ക്ക് അര്‍ധ സെഞ്ചുറി. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ അര്‍ധ സെഞ്ചുറി നേടാന്‍ താരത്തിനായി. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 258/ 4 എന്ന നിലയിലാണ്. 75 റൺസുമായി ശ്രേയസ് അയ്യരും 50 റൺസുമായി ജഡേജയുമാണ് ക്രീസിൽ.

ന്യൂസീലന്‍ഡിന് വേണ്ടി ജാമിസൺ 3 വിക്കറ്റുകൾ നേടി. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റൻ രഹാനെ 35 റൺസെടുത്ത് പുറത്തതായി. കൂടാതെ ഗിൽ,പൂജാര, അഗർവാൾ തുടങ്ങിയവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

Read Also : സംസ്ഥാനത്ത് ഇന്ന് 4280 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പകരം ചോദിക്കുകയെന്ന ദൗത്യമാണ് ഇന്ത്യക്ക് മുന്നിലുള്ളത്. രാഹുല്‍ ദ്രാവിഡ് കോച്ചായ ശേഷമുള്ള ആദ്യ ടെസ്റ്റാണ്.

Story Highlights : india-vs-new-zealand-first-test-kanpur-test-live-score

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here