‘സ്പൈഡർമാൻ നോ വേ ഹോമിൽ ഞാനില്ല’; ആവർത്തിച്ച് ആൻഡ്രൂ ഗാർഫീൽഡ്
സ്പൈഡർമാർ സിനിമാ ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ സിനിമയായ ‘സ്പൈഡർമാൻ നോ വേ ഹോമി’ൽ താനില്ലെന്നാവർത്തിച്ച് നടൻ ആൻഡ്രൂ ഗാർഫീൽഡ്. ‘ദി അമേസിംഗ് സ്പൈഡർമാൻ’ സിനിമാ പരമ്പരയിൽ കേന്ദ്ര കഥാപാത്രമായിരുന്ന ഗാർഫീൽഡ് പുതിയ സ്പൈഡർമാൻ സിനിമയിലും ഉണ്ടാവുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, ഈ റിപ്പോർട്ടുകളെ ഗാർഫീൽഡ് നിഷേധിച്ചു.
മറ്റ് സ്പൈഡർമാർ സിനിമാ ഫ്രാഞ്ചൈസിയിൽ സ്പൈഡർമാനായി അഭിനയിച്ചവരൊക്കെ പുതിയ സിനിമയിലെത്തുന്നുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. പുതിയ സിനിമകളിലെ സ്പൈഡർമാൻ ടോം ഹോളണ്ടിനൊപ്പം ആദ്യ സ്പൈഡർമാൻ സിനിമകളിൽ അഭിനയിച്ച ടോബി മഗ്വയറും അമേസിംഗ് സ്പൈഡർമാൻ സിനിമകളിലെ താരം ആൻഡ്രൂ ഗാർഫീൽഡും ഉണ്ടാവുമെന്ന് അഭ്യൂഹങ്ങളുയർന്നു. എന്നാൽ, താൻ പുതിയ സിനിമയിലുണ്ടാവില്ലെന്ന് ഗാർഫീൽഡ് അറിയിച്ചു. സിനിമ ഇറങ്ങുമ്പോൾ ഇത് കൃത്യമായി മനസ്സിലാവുമെന്നും ഗാർഫീൽഡ് പറഞ്ഞു. .
സ്പൈഡർമാൻ യൂണിവേഴ്സിലെ വില്ലന്മാരെല്ലാം തിരികെ വരുന്നതാണ് ‘സ്പൈഡർമാൻ നോ വേ ഹോമി’ൻ്റെ ട്രെയിലറിൽ കണ്ടത്. ഗ്രീൻ ഗോബ്ലിൻ, ഒട്ടോ ഒക്റ്റേവിയസ്, സാൻഡ്‌മാൻ, ഇലക്ട്രോ, ദി ലിസാർഡ് എന്നിവരൊക്കെ ട്രെയിലറിൽ പ്രത്യക്ഷപ്പെട്ടു. ഇതിനു പിന്നാലെയാണ് മൂന്ന് സ്പൈഡർമാനും ഈ സിനിമയിൽ ഒന്നിക്കുമെന്ന് റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടത്. ഡിസംബർ 17ന് സിനിമ റിലീസാവും.
Story Highlights : andrew garfield spiderman response
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here