Advertisement

ഭർതൃവീട്ടിൽ മോഫിയ ക്രൂര പീഡനത്തിന് ഇരയായെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്

November 26, 2021
Google News 1 minute Read

മോഫിയ പർവീൻ ഭത്താവിന്റെ വീട്ടിൽ ക്രൂര പീഡത്തിന് ഇരയായെന്ന് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഭർതൃ മാതാവ് സ്ഥിരമായി ഉപദ്രവിച്ചെന്നും മോഫിയയുടേ ശാരീരത്തിൽ പല തവണ മുറിവേൽപ്പിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. പെൺകുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നു. സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി മർദിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം മോഫിയയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മോഫിയയുടെ മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ച മുഖ്യമന്ത്രി നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തു. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചത്. സിഐ സുധീറിനെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് മോഫിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

Read Also : മോഫിയ പർവീന്റെ ആത്മഹത്യ; ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം ഇന്ന് തുടങ്ങും

കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. സർക്കാർ നീതി ഉറപ്പാക്കും, വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി തുടർനടപടി ഉണ്ടാകുമെന്നാണ് മന്ത്രി ഉറപ്പ് നൽകി.അതേസമയം സിഐയുടെ സ്ഥലം മാറ്റം നടപടിക്രമങ്ങളുടെ ഭാഗമാണെന്നാണ് വിശദീകരണം.

Story Highlights : Mofia Parveen suicide; remand report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here