ജനനി സോഫ്റ്റ് വെയർ നിലച്ചിട്ട് വർഷങ്ങൾ

ഗർഭിണികളുടെ വിവരങ്ങളും ചികിത്സാ പുരോഗതിയുമൊക്കെ രേഖപ്പെടുത്തിയിരുന്ന ജനനി സോഫ്റ്റ് വെയർ നിലച്ചിട്ട് വർഷങ്ങൾ. 2013ൽ നാഷണൽ ഹെൽത്ത് മിഷനാണ് ഇന്ത്യയിൽ ആദ്യമായി അട്ടപ്പാടിയിലേക്ക് പദ്ധതിയെത്തിച്ചത്. സൈറ്റിന്റെ പ്രവർത്തനം നിലച്ചതിനാൽ ഗർഭിണികളുടെ കണക്കുകൾ അതിവേഗത്തിൽ ലഭ്യമാക്കുന്ന സൗകര്യങ്ങൾ ഇപ്പോൾ നിലവിലില്ല. ട്വന്റി ഫോർ എക്‌സ്‌ക്ലൂസീവ്. ( janani software not working )
കഴിഞ്ഞ നാല് വർഷത്തിലതികമായി സൈറ്റ് പണി മുടക്കിയിട്ട്. നാഷ്ണൽ ഹെൽത്ത് വിഷൻ അട്ടപ്പാടി മേഖലയിൽ നടപ്പാക്കിയ പദ്ധതി വൻ വിജയം കണ്ടിരുന്നു. ഗർഭിണികളുടെ പേര് വിവരങ്ങൾ,ചികിത്സാ റിപ്പോർട്ട്, ചെക്കപ്പിനെത്തേണ്ട സമയം എന്നിവയൊക്കെ രേഖപ്പെടുത്തുന്ന സൈറ്റ്, സർക്കാർ സംവിധാനങ്ങൾക്ക് സഹായങ്ങൾ എത്തിക്കുന്നതിനും മറ്റും കൃത്യമായ വഴിയൊരുക്കിയിരുന്നു.എന്നാൽ സൈറ്റ് നിലച്ചടോടെ ഡിജിറ്റൽ കണക്കുകൾ ഇപ്പോൾ എവിടേയുമില്ല
Read Also : അട്ടപ്പാടിയിലെ ശിശുമരണം; ജനനി ജന്മരക്ഷാ പദ്ധതി മുടങ്ങിയിട്ടില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍
ചികിത്സക്ക് ആശുപത്രിയിലെത്താൻ ഗർഭിണികൾ വിമുഖത കാണിക്കുന്ന അട്ടപ്പാടി മേഖലയിലടക്കം സൈറ്റിന്റെ പ്രവർത്തനം ഗുണകരമായിരുന്നെന്നും സർക്കാർ മുൻകൈ എടുത്ത് സൈറ്റ് വീണ്ടും പുനരാരംഭിക്കണമെന്നുമാണ് ജനപ്രതിനിധികളും ആവശ്യപ്പെടുന്നത്.
Story Highlights : janani software not working
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here