Advertisement

ഹൈ-റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വന്നാൽ 14 ദിവസം ക്വാറന്റീൻ; ഏതൊക്കെയാണ് ഈ രാജ്യങ്ങൾ ?

November 29, 2021
Google News 2 minutes Read
india high risk countries list

ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർ 14 ദിവസം ക്വാറന്റീനിൽ തുടരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ( india high risk countries list )

ഇവർ യാത്രയ്ക്ക് മുൻപും ശേഷവും ആർടിപിസിആർ എടുക്കണം. ഏഴ് ദിവസം ക്വാറന്റീനിൽ ഇരുന്ന ശേഷം വീണ്ടും ആർടിപിസിആർ എടുക്കണം. ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആങ്കെിൽ കൊവിഡ് നെഗറ്റീവ് ആകുന്നത് വരെയും ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണെങ്കിൽ ഏഴ് ദവിസം കൂടിയും ക്വാറന്റീനിൽ തുടരണമെന്നാണ് ആരോഗ്യ മന്ത്രിയുടെ നിർദേശം.

എന്നാൽ ഏതൊക്കെയാണ് കേന്ദ്രത്തിന്റെ പട്ടികയിലുള്ള ഹൈറിസ്‌ക് രാജ്യങ്ങൾ ?

  1. യു.കെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ
  2. ദക്ഷിണാഫ്രിക്ക
  3. ബ്രസീൽ
  4. ബംഗ്ലാദേശ്
  5. ബോട്‌സ്വാന
  6. ചൈന
  7. മൗറീഷ്യസ്
  8. ന്യുസീലൻഡ്
  9. സിംബാവേ
  10. സിംഗപ്പൂർ
  11. ഹോങ്ങ് കോങ്ങ്
  12. ഇസ്രായേൽ

Read Also : ഒമിക്രോൺ : രാജ്യാന്തര യാത്രക്കാർക്ക് 7 ദിവസം ക്വാറന്റീൻ; ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്ന് വന്നാൽ 14 ദിവസം

ഒമിക്രോൺ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ മാർഗനിർദ്ദേശ പ്രകാരമുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചുകഴിഞ്ഞതായി ആരോഗ്യ മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് പുതിയ വകഭേദം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ജീനോമിക് സർവെയലൻസ് സംസ്ഥാനത്ത് തുടരുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ ജാഗ്രത തുടരണം.

Story Highlights : india high risk countries list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here