ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ (29-11-21)
കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുന്ന ബില്‍ ലോക്സഭ ചർച്ചയില്ലാതെ പാസാക്കി
കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കുന്ന ബില്‍ ലോക്സഭ ചർച്ചയില്ലാതെ പാസാക്കി. ഒറ്റവരി ബില്ലാണ് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ അവതരിപ്പിച്ചത്. ബിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു. കൃഷിമന്ത്രി ബില്‍ അവതരിപ്പിച്ചത് പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധത്തിനിടെയാണ്
കെ റെയ്‌ലിനെതിരെ സമരം ശക്തമാക്കാനൊരുങ്ങി യുഡിഎഫ്; നേതൃയോഗം ബഹിഷ്‌കരിച്ച് നേതാക്കൾ
യുഡിഎഫ് നേതൃയോഗം തിരുവനന്തപുരത്ത് ആരംഭിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുത്തില്ല. മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ യോഗത്തിന് എത്തിയില്ല. തിരുവനന്തപുരത്ത് ഉണ്ടായിട്ടും വിട്ടുനിന്നത്ത് പ്രതിഷേധത്തിന്റെ ഭാഗമായെന്ന് സൂചന
പ്രതിപക്ഷ ബഹളം; ലോക്‌സഭാ നടപടികള്‍ നിര്‍ത്തിവെച്ചു
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ നിര്‍ത്തിവെച്ചു. കര്‍ഷക പ്രശ്‌നം ഉന്നയിച്ചാണ് പ്രതിപക്ഷം ലോക്‌സഭയില്‍ പ്രതിഷേധിച്ചത്.
ജനഹിത തീരുമാനങ്ങളെടുക്കും; എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകും : ചർച്ചയ്ക്ക് തയാറെന്ന് പ്രധാനമന്ത്രി
ഇത്തവണത്തെ പാര്‍ലമെന്‍റ് സമ്മേളനം നിര്‍ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെൻറിൽ ഉയർന്നുവരുന്ന വിഷയങ്ങളിൽ ചർച്ചയ്ക്ക് തയാറെന്ന് പ്രധാനമന്ത്രി. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ സർക്കാർ തയാറാണ്.
കേരളത്തിൽ എൻഐഎക്ക് പുതിയ മേധാവി; എറണാകുളം എൻഐഎ കോടതിക്ക് കനത്ത സുരക്ഷ
ദേശീയ അന്വേഷണ ഏജൻസിയുടെ കേരള യൂണിറ്റിന് പുതിയ മേധാവി വരുന്നു. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ എൻഐഎ മേധാവിയാകും. എൻഐഎ കോടതിക്ക് കനത്ത സുരക്ഷ ഏർപ്പെടുത്താനും തീരുമാനം.
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; 10 ജില്ലകളിൽ ഇന്ന് യെൽലോ അലേർട്ട്
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പറയുന്നു. കോട്ടയം മുതൽ കാസർഗോഡ് വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെൽലോ അലേർട്ട്.
അട്ടപ്പാടിയിൽ ജനനീ ജന്മരക്ഷാ പദ്ധതി മുടങ്ങിയിട്ട് ഏഴ് മാസം [24 Breaking]
അട്ടപ്പാടിയിൽ ജനനീ ജന്മരക്ഷാ പദ്ധതി മുടങ്ങിയിട്ട് ഏഴ് മാസം. ഒരു തവണ പോലും തുക ലഭിക്കാത്തവർ നിരവധിയാണ്. 24 നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ കുറേ മാസങ്ങളായി ഈ തുക വിതരണം ചെയ്തിട്ടില്ലെന്ന് മനസ്സിലായി. ഒരു തവണ പോലും പദ്ധതി തുക ലഭിക്കാത്തവരുമുണ്ട്.
പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു
പത്തനംതിട്ടയിൽ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു. പശ്ചിമ ബംഗാൾ സ്വദേശി സുബോധ് റായ് ആണ് മരിച്ചത്. പശ്ചിമ ബംഗാൾ സ്വദേശി തന്നെയായ സുഫൻ ഹൽദാർ ആണ് പ്രതി. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു.
മലപ്പുറത്ത് ബസ് അപകടം; നിരവധി പേർക്ക് പരുക്ക്
മലപ്പുറം പുതുപൊന്നാനിയിൽ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരുക്കേറ്റവരെ പൊന്നാനി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. 17 പേരാണ് സാരമായ പരുക്കുകളോടെ മെഡിക്കൽ കോളജിലുള്ളത്.
Story Highlights : todays headlines
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here