കൊവിഡ്; സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടെന്ന് തീരുമാനം

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ പുതിയ ഇളവുകള്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റേതാണ് തീരുമാനം. വാക്‌സിനെടുക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൃത്യമായ ഇടവേളകളില്‍ ആര്‍ടിപിസിആര്‍ എടുക്കണം. ഉദ്യോഗസ്ഥര്‍ സ്വന്തം ചെലവില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
അതേസമയം കൊവിഡ് വ്യാപനത്തിന്റെ പൊതുസ്ഥിതി വിലയിരുത്തി സിനിമാ തീയറ്ററുകളുടെ കാര്യത്തിലും സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. ഒമിക്രോണിന്റെ കൂടി പശ്ചാത്തലത്തില്‍ തീയറ്ററുകളുടെ മുഴുവന്‍ സീറ്റിലും കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.
Read Also : പ്രോട്ടോകോൾ പാലിച്ച് നാടകങ്ങൾ നടത്താം; തീയറ്ററുകളിൽ മുഴുവൻ സീറ്റിലും പ്രവേശനമില്ല; മന്ത്രി സജി ചെറിയാൻ
ഒമിക്രോണ്‍ ഭീഷണി സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നതിനൊപ്പം എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്ഥാപനങ്ങളായതിനാല്‍ കൂടുതല്‍ ആളുകളെ അനുവദിക്കാന്‍ കഴിയില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തീയറ്ററുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ വേണ്ട എന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്
Story Highlights : covid restrictions kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here