Advertisement

സിബിഎസ്ഇ 12-ാം ക്ലാസ് ചോദ്യപേപ്പർ വിവാദത്തിൽ

December 2, 2021
Google News 6 minutes Read
cbse 12 sociology question paper

സിബിഎസ്ഇ 12 ക്ലാസ് സോഷ്യോളജി ചോദ്യപേപ്പർ വിവാദത്തിൽ. 2002 ലെ ഗുജറാത്തിലുണ്ടായ മുസ്ലിം വിരുദ്ധ കലാപം ഏത് സർക്കാരിന്റെ കീഴിലാണ് നടന്നതെന്ന ചോദ്യമാണ് വിവാദമായത്.

ചോദ്യം മാർഗനിർദേശങ്ങൾ ലംഘിച്ചതായും ഉത്തരവാദികൾക്കെതിരെ കർശന നടപടി എടുക്കുമെന്നും സിബിഎസ്ഇ അധികൃതർ അറിയിച്ചു. എന്നാൽ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചിട്ടില്ലെന്നും പൂർണ്ണമായും സിലബസിന് അകത്ത് നിന്ന് തന്നെയാണ് ചോദ്യം എന്നുമാണ് സോഷ്യോളജി അധ്യാപകരുടെ നിലപാട്.

Read Also : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ചോദ്യപേപ്പറിലെ സെക്ഷൻ എ-യും സി-യും നേരിട്ടുള്ള ചോദ്യങ്ങളായിരുന്നുവെങ്കിൽ സെക്ഷൻ ബി- യിലേത് അൽപം വളഞ്ഞുള്ള ചോദ്യങ്ങളായിരുന്നുവെന്ന് ഗാസിയാബാദിൽ നിന്നുള്ള സോഷ്യോളജി അധ്യാപകൻ പറയുന്നു. ചോദ്യ പേപ്പറിലെ ചില ചോദ്യങ്ങൾ സിലബസിൽ നിന്നുള്ളതാണെന്നും എന്നാൽ ചിലത് പുറമേ നിന്നുള്ളതാണെന്നുമാണ് വിമർശനം.

Story Highlights : cbse 12 sociology question paper

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here