Advertisement

മുന്‍ എം.എല്‍.എയുടെ മകന്‍റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി

December 3, 2021
Google News 1 minute Read

മുന്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്‍റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി. പൊതുമരാമത്ത് വകുപ്പിലെ നിയമനം ആര്‍. പ്രശാന്തിന്‍റെ നിയമനമാണ് റദ്ദാക്കിയത്. എന്‍ജിനിയറിംഗ് ബിരുദധാരിയായ പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പില്‍ ഗസറ്റഡ് റാങ്കില്‍ അസി. എന്‍ജിനിയര്‍ തസ്തിക സൃഷ്ടിച്ചാണ് നിയമിച്ചത്. എന്നാല്‍, ജനപ്രതിനിധകളുടെ മക്കള്‍ ഇത്തരത്തില്‍ ആശ്രിത നിയമനം നല്‍കാന്‍ യോഗ്യതയില്ലെന്നു കോടതി വ്യക്തമാക്കിയാണ് നിയമനം റദ്ദാക്കിയത്.

Read Also : ഒരു സ്വപ്നവും അസാധ്യമല്ല; എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ഗ്രാമത്തിലെ ആദ്യത്തെ ഡോക്ടറാകാൻ ദുധുറാം…

എം.എല്‍.എ സര്‍ക്കാര്‍ ജീവനക്കാരനല്ലാത്തതിനാല്‍ മകന് ആശ്രിത നിയമനം നല്‍കാന്‍ വ്യവസ്ഥയില്ലെന്നും പിതാവിന്‍റെ മരണത്തെ തുടര്‍ന്ന് നിയമസഭാ സീറ്റ് ആവശ്യപ്പെടാതിരിക്കുമാനാണ് മകന് ജോലി നല്‍കിയതെന്നും ഹരജിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്‍റെതാണ് ഉത്തരവ്. ആശ്രിത നിയമം നല്‍കിയതിനെതിരെ പാലക്കാട് സ്വദേശി അശോക് കുമാര്‍ നല്‍കിയ ഹർജിയിലാണ് ഉത്തരവ്.

Story Highlights :former-mla-kk-ramachandran-nairs-sons-dependent-appointment-canceled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here