Advertisement

സന്ദീപിന്‍റേത് ആർഎസ്എസ് നടത്തിയ ആസൂത്രിത കൊലപാതകം; കുടുംബത്തിന്റെ ഉത്തരവാദിത്തം പാർട്ടി ഏറ്റെടുക്കും; കോടിയേരി ബാലകൃഷ്ണന്‍

December 5, 2021
Google News 1 minute Read

സന്ദീപിന്‍റേത് ആർഎസ്എസ് നടത്തിയ ആസൂത്രിത കൊലപാതകമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകം വ്യക്തി വിരോധം മൂലമെന്ന് പൊലീസ് പറഞ്ഞതായി അറിയില്ല. പിന്നില്‍ ബിജെപി–ആര്‍എസ്എസ് നേതൃത്വമാണ്. പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തും.

സന്ദീപിന്റെ കുടുംബത്തിന്റെ ഉത്തരവാദിത്തം സിപിഐഎം ഏറ്റെടുക്കും. കുടുംബത്തെ സിപിഐഎം സംരക്ഷിക്കും. ഭാര്യ സുനിതയ്ക്ക് സ്ഥിരം ജോലി ഉറപ്പാക്കും. മകളുടെ പഠനത്തിന് സാമ്പത്തിക സഹായം ഉറപ്പാക്കും.

Read Also : ഉറക്ക പ്രശ്നങ്ങൾ: ഇന്ത്യയിൽ 64 ശതമാനം ആളുകളും ആവശ്യത്തിന് ഉറങ്ങുന്നില്ലെന്ന് സർവേ റിപ്പോർട്ട്

കുട്ടികളുടെ പഠിത്തവും സിപിഐഎം ജില്ലാ നേതൃത്വം ഏറ്റെടുക്കും. അക്രമരാഷ്ട്രീയം ആർഎസ്എസ് ഉപേക്ഷിക്കണം.സമാധാനത്തിന്‍റെ പാതയാണ് സിപിഐഎം പിന്തുടരുന്നത്. അത് ദൗര്‍ബല്യമായി കണ്ടാല്‍ ജനങ്ങള്‍ പ്രതിരോധിക്കുമെന്നും കോടിയേരി പറഞ്ഞു.

Story Highlights : kodiyeri-balakrishnan-visit-sandeep-house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here