പൂവാറിലെ ലഹരിപ്പാർട്ടി; മെഗാ പാർട്ടി സംഘടിപ്പിക്കാൻ ആലോചന നടന്നു, പാർട്ടിയുടെ ദൃശ്യങ്ങൾ ശേഖരിച്ച് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

തിരുവനന്തപുരം പൂവാർ റിസോർട്ടിലെ ലഹരി പാർട്ടി കേസിൽ ദൃശ്യങ്ങൾ ശേഖരിച്ച് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് . മെഗാ പാർട്ടി സംഘടിപ്പിക്കാൻ ആലോചന നടന്നതായി സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തി. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാണ് ആളുകളെ ആകർഷിച്ചിരുന്നതെന്ന് എക്സൈസ് പറയുന്നു. ലഹരി പാർട്ടിയുടെ ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു.
പൂവാർ റിസോർട്ടിലെ ലഹരി പാർട്ടി കേസ് പ്രത്യേക സംഘം അന്വേഷിക്കും. ബംഗളൂരു, ഗോവ, മണാലി എന്നിവിടങ്ങളിൽ സ്ഥിരം പാർട്ടി കേന്ദ്രങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. പാർട്ടി സംഘടിപ്പിച്ചത് നിർവാണ ഗ്രൂപ്പായിരുന്നു. സംഘാടകൻ അഖിൽ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. തിരുവനന്തപുരത്തെ മോഡലിലെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
Read Also : തിരുവനന്തപുരം പൂവാർ റിസോർട്ടിലെ ലഹരി പാർട്ടി; പ്രത്യേക സംഘം അന്വേഷിക്കും
കഴിഞ്ഞ ദിവസം എക്‌സൈസ് നടത്തിയ പരിശോധനയിൽ പൂവാർ റിസോർട്ടിൽ ലഹരി പാർട്ടി നടന്നതായി കണ്ടെത്തിയിരുന്നു. റെയിഡിൽ എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തു. നാലു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലഹരി പാർട്ടി നടന്നുവെന്ന സംശയത്തിലാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയത്.
Story Highlights : poovar drug party; State Excise Enforcement Squad collecting footage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here