കര്‍ഷകരുടെ ആവശ്യങ്ങളില്‍ ഉപാധികള്‍ വെച്ച് കേന്ദ്രം; സമരങ്ങള്‍ അവസാനിപ്പിക്കില്ലെന്ന് കര്‍ഷക സംഘടനകള്‍

കര്‍ഷകരുടെ ആവശ്യങ്ങളില്‍ അംഗീകരിക്കാന്‍ കഴിയുന്നവ സംഘടനകളെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. സമരത്തെ സംബന്ധിച്ച് അന്തിമ പ്രഖ്യാപനം ഉടനുണ്ടാകും. കേന്ദ്ര നിലപാടിന്റെ അടിസ്ഥാനത്തില്‍ കര്‍ഷക സംഘടനകളുടെ ചര്‍ച്ച തുടരുകയാണ്.
ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ട് കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഉറപ്പുലഭിച്ചാല്‍ 15 മാസത്തിലേറെയായി ഡല്‍ഹിയില്‍ കര്‍ഷകര്‍ തുടരുന്ന സമരം അവസാനിപ്പിക്കുമെന്ന് കര്‍ഷക സംഘടനാ നേതാവ് പി കൃഷ്ണപ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കാത്ത ആവശ്യങ്ങള്‍ ഉയര്‍ത്തി സമരം തുടരുമെന്നും പി കൃഷ്ണപ്രസാദ് പറഞ്ഞു.
എംഎസ്പി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്രം പരിഗണിച്ചേക്കും. ഇക്കാര്യത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കാനാണ് കേന്ദ്രത്തിന്റെ ആലോചന. സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കൃഷി വിദഗ്ധര്‍, പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാണ് സമിതി. വിവിധ സംസ്ഥാനങ്ങളിലായി കര്‍ഷകര്‍ക്കെതിരായി രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലും അംഗീകാരമായതായി ഹരിയാന, യുപി സര്‍ക്കാരുകള്‍ അറിയിച്ചു. പൊല്യൂഷന്‍ കണ്‍ട്രോള്‍ ആക്ടിന്റെ കാര്യത്തില്‍ വ്യവസ്ഥ 14,15 എന്നിവയില്‍ കര്‍ഷകര്‍ക്ക് വിരുദ്ധമായിട്ടുള്ളവ ഒഴിവാക്കും. അതേസമയം ലഖിംപൂര്‍ഖേരി കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല എന്നും പി കൃഷ്ണപ്രസാദ് പറഞ്ഞു.
Read Also : നാഗാലാൻഡ് വെടിവെപ്പ്; സംസ്ഥാനത്ത് പലയിടത്തും സംഘർഷ സാഹചര്യം തുടരുന്നു
ഇന്ന് പാര്‍ലമെന്റിലെ സീറോ അവറില്‍ നഷ്ടപരിഹാരം സംബന്ധിച്ച വിഷയം ഉന്നയിച്ച രാഹുല്‍ ഗാന്ധി, പ്രക്ഷോഭങ്ങള്‍ക്കിടെ മരിച്ച കര്‍ഷകരുടെ വിവരങ്ങള്‍ സൂക്ഷിക്കാത്തതിലും സര്‍ക്കാരിനെ വിമര്‍ശിച്ചു.
Story Highlights : farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here