വ്യോമസേനാ മേധാവി എയർ മാർഷൽ വി ആർ ചൗധരി സംഭവസ്ഥലത്തേക്ക് തിരിച്ചു

വ്യോമസേനാ മേധാവി എയർ മാർഷൽ വി ആർ ചൗധരി സംഭവസ്ഥലത്തേക്ക് തിരിച്ചു. പ്രതിരോധ മന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് വ്യോമ സേന മേധാവി സ്ഥലത്തേക്ക് തിരിച്ചത്. ( air marshal visit accident spot )
തമിഴ്‌നാട്ടിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഇന്ത്യൻ വ്യോമസേന. പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും പ്രധാനമന്ത്രി നരേന്ദ്രമോദിയും അപകടത്തിന്റെ സ്ഥിതിഗതികൾ വിലിയിരുത്തുകയാണ്. ഡൽഹിയിലെ പ്രതിരോധ ആസ്ഥാനത്ത് അപകടത്തിന്റെ തുടർനടപടികൾ ചർച്ച ചെയ്യുന്നുണ്ട്.
തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അഞ്ച് മണിക്ക് കൂനൂരിലേയ്ക്ക് തിരിക്കും. വനംമന്ത്രി കെ. രാമചന്ദ്രൻ സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്.
ഇന്ത്യൻ വ്യോമ സേനയുടെ ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ പതിനൊന്നായെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പതിനൊന്ന് മൃതദേഹങ്ങൾ സംഭവസ്ഥലത്ത് നിന്ന് കൊണ്ടുപോയെന്നാണ് തമിഴ്‌നാട്ടിലെ പ്രാദേശിക മാധ്യമ പ്രവർത്തകൻ അയ്യാസാമി ട്വന്റിഫോറിനോട് പറഞ്ഞത്.
Read Also : ഹെലികോപ്റ്റർ അപകടം ; മരണസംഖ്യ 11 ആയെന്ന് പ്രാദേശിക മാധ്യമങ്ങൾ
MI 17v5 എന്ന ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്റ്റർ പറക്കുന്നതിനിടെ തകർന്ന് വീണത്. ഹെലികോപ്റ്റർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. നിബിഡ വനത്തിലാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. സംയുകിത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും അടക്കം 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു എന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. അഞ്ച് പേർ ബിപിൻ റാവത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളാണ്.
ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽഎസ് ലിഡ്ഡർ, ലഫ്റ്റ്‌നന്റ് കേണൽ ഹജീന്ദർ സിങ്ങ്, നായിക് ഗുർസേവക് സിങ്ങ്, നായിക് ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാൻസ് നായിക് സായി തേജ, ഹവിൽദാർ സത്പാൽ എന്നിവർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നുവെന്നാണ് സ്ഥിരീകരണം.
Story Highlights : air marshal visit accident spot
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here