Advertisement

അപകടത്തില്‍പ്പെട്ട സൈനിക ഹെലികോപ്റ്റര്‍ പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ കഴിയുന്നവ; ഏവിയേഷന്‍ വ്‌ളോഗര്‍ ദിവ്യ

December 8, 2021
Google News 2 minutes Read
army helicopter accident

തമിഴ്‌നാട്ടില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ഏവിയേഷന്‍ വ്‌ളോഗര്‍ ദിവ്യ. ഏത് പ്രതികൂല കാലാവസ്ഥയിലും അതീവ സുരക്ഷയോടെ പ്രവര്‍ത്തിക്കുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ട MI 17v5 എന്ന് ദിവ്യ ട്വന്റിഫോറിനോട് പറഞ്ഞു.

‘അപകടത്തില്‍പ്പെട്ട MI 17v5 ഹെലികോപ്റ്റര്‍ ഏത് കാലാവസ്ഥയിലും ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡിങിനും സാധിക്കും. റഷ്യയില്‍ നിന്നുള്ളതാണ് ഈ ഹെലികോപ്റ്റര്‍ എന്നും ദിവ്യ വ്യക്തമാക്കിയിട്ടുണ്ട്. 10 വര്‍ഷത്തോളം കാബിന്‍ ക്രൂ ആയിരുന്നു പ്രവര്‍ത്തിച്ചിട്ടുണ്ട് ദിവ്യ.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് തമിഴ്‌നാട്ടില്‍ കുനൂരിനടുത്ത് കാട്ടേരി ഫാമിന് സമീപം സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. പ്രതികൂല കാലാവസ്ഥയാകാം അപകട കാരണമെന്നാണ് പ്രാഥമിക വിവരം. നാലുപേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. അതേസമയം 11 പേര്‍ മരണപ്പെട്ടുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.ഗുരുതരമായി പരുക്കേറ്റവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ജനറല്‍ ബിപിന്‍ റാവത്തിനെ വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചവരില്‍ സൈനിക മേധാവിയും ഉള്‍പ്പെടുന്നു. ഗുരുതരമായ പൊള്ളലേറ്റ ബിപിന്‍ റാവത്തിന് അടിയന്തര ചികിത്സ നല്‍കിയിട്ടുണ്ട്. ബിപിന്‍ റാവത്ത് ഉള്‍പ്പെടെ രക്ഷപെടുത്തിയ മൂന്നുപേര്‍ക്കും 85 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നാണ് വിവരം.

Read Also : ബിപിൻ റാവത്ത് വെല്ലിംഗ്ട്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിൽ

പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും പ്രധാനമന്ത്രി നരേന്ദ്രമോദിയും അപകടത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. ഡല്‍ഹിയിലെ പ്രതിരോധ ആസ്ഥാനത്ത് അപകടത്തിന്റെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രതിരോധമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വ്യോമസേനാ മേധാവി എയര്‍മാര്‍ഷല്‍ വി ആര്‍ ചൗധരി സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകടം സംബന്ധിച്ച് പ്രതിരോധമന്ത്രിയുടെ പ്രസ്താവന ഉടനുണ്ടാകും.

Read Also : സൈനിക ഹെലികോപ്റ്റര്‍ അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് ഇന്ത്യന്‍ വ്യോമസേന; സ്ഥിതിഗതികള്‍ വിലയിരുത്തി പ്രതിരോധമന്ത്രി

ജനറല്‍ ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ്. ലിഡ്ഡര്‍, ലഫ്റ്റനന്റ് കേണല്‍ ഹജീന്ദര്‍ സിംഗ്, നായിക് ഗുര്‍സേവക് സിംഗ്, നായിക് ജിതേന്ദ്ര കുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് സായി തേജ, ഹവില്‍ദാര്‍ സത്പാല്‍ എന്നിവരുടെ പേരുകളാണ് ഔദ്യോഗികമായി പുറത്തുവിട്ടത്.

Story Highlights : army helicopter accident, General Bipin Rawat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here