Advertisement

ആഷസ്: ഗാബയില്‍ ഇംഗ്ലണ്ട് 147ന് പുറത്ത്, പാറ്റ് കമ്മിന്‍സിന് അഞ്ച് വിക്കറ്റ്

December 8, 2021
Google News 1 minute Read

ആഷസ് ടെസ്റ്റ്, നായകനായുള്ള അരങ്ങേറ്റത്തില്‍ അഞ്ച് വിക്കറ്റ് നേട്ടവുമായി പാറ്റ് കമ്മിന്‍സ്. ഗാബയില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 147 റണ്‍സിന് അവസാനിച്ചു. ഇതോടെ ക്യാപ്റ്റന്‍മാരായി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ബൗളര്‍മാരുടെ അപൂര്‍വ പട്ടികയില്‍ ഇടംപിടിക്കാന്‍ ഓസീസ് പേസര്‍ക്കായി. കമ്മിന്‍സിന്‍റെ അഞ്ചിന് പുറമെ മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസല്‍വുഡും രണ്ട് വീതവും കാമറോണ്‍ ഗ്രീന്‍ ഒന്നും വിക്കറ്റ് നേടി.

Read Also : കര്‍ഷക സമരത്തില്‍ അന്തിമ യോഗം നാളെ; ഉപാധികൾ വച്ച് കേന്ദ്രസർക്കാർ

കമ്മിന്‍സ് 13.1 ഓവറില്‍ 38 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേടിയത്. അപകടകാരിയായ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിനെ(5) ഒന്നാം ദിനത്തിന്‍റെ ആദ്യ സെഷനില്‍ പുറത്താക്കി തുടങ്ങിയ കമ്മിന്‍സ് ഉച്ചഭക്ഷണത്തിന് പിന്നാലെ ഹസീബ് ഹമീദ്(25), ക്രിസ് വോക്‌സ്(21), ഓലി റോബിന്‍സണ്‍(0), മാര്‍ക്ക് വുഡ്(8) എന്നിവരെയും മടക്കി. ഇംഗ്ലണ്ട് നിരയില്‍ 39 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ജോസ് ബട്ട്‌ലറാണ് ടോപ് സ്‌കോറര്‍. ഓലി പോപ് 35നും ഹസീബ് ഹമീദ് 25നും ക്രിസ് വോക്‌സ് 21നും പുറത്തായി.

Story Highlights : ashes-first-test-day-1

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here