ഓഷ്യൻസ് 2: ചിത്ര പ്രദർശനം സംഘടിപ്പിച്ച് യുവ കലാകാരി

ഓഷ്യൻസ് 2 എന്ന പേരിൽ ചിത്ര പ്രദർശനം സംഘടിപ്പിച്ച് യുവ കലാകാരി ഡോ.ഗ്രീമ മൈക്കിൾ. ഇന്ന് എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിലാണ് ചിത്ര പ്രദർശനം നടക്കുന്നത്.
ദ്രാവിഡ നാടുകളിലൂടെ ഗ്രീമ നടത്തിയ യാത്രകളെ ആസ്പദമാക്കിയാണ് ചിത്രരചന. സമുദ്രമാണ് പ്രധാന തീം. ഇന്നത്തെ സമുദ്രത്തിന്റെ അവസ്ഥ നമ്മുടെ പരിസ്ഥിതിയുടെ ഭാവിയെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് ഗ്രീമ തന്റെ ചിത്രങ്ങളിലൂടെ കാണിക്കുന്നു. ആബ്‌സ്ട്രാക്ടും അതേസമയം ആധുനികവുമാണ് ഗ്രീമയുടെ കാലാസൃഷ്ടികളുടെ രീതി.
Read Also : ജീവനുള്ള ചിത്രങ്ങളുമായി ജിഷ്ണുവിന്റെ മൊബൈൽ ഫോട്ടോഗ്രഫി; ടാഗോറിൽ ചിത്ര പ്രദർശനം
നിരവധി ചിത്ര പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുള്ള ഗ്രീമയുടെ കേരളത്തിലെ ആദ്യ ചിത്രപ്രദർശനമാണ് ഇത്. ഡിസംബർ 13 വരെയാണ് കൊച്ചി ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ ചിത്രപ്രദർശനം നടക്കുന്നത്.
Story Highlights : greeshma painting exhibition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here