Advertisement

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി തൃശൂർ സ്വദേശി

December 8, 2021
Google News 1 minute Read

സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കം 13 പേർ കൊല്ലപ്പെട്ട കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി തൃശൂർ സ്വദേശിയെന്ന് സ്ഥിരീകരണം. തൃശൂർ പൊന്നൂക്കര സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത്. ജൂനിയർ വാറണ്ട് ഓഫീസറാണ് പ്രദീപ്. അപകടം അറിഞ്ഞ ശേഷം പ്രദീപിൻ്റെ ബന്ധുക്കൾ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

അതേസമയം, ജനറൽ ബിപിൻ റാവത്തിന്റെയും പത്നിയുടെയും സംസ്കാരച്ചടങ്ങുകൾ ഈ മാസം പത്തിന് നടക്കും. ഡൽഹി കൻ്റോണ്മെൻ്റിൽ തന്നെയാവും ചടങ്ങുകൾ നടക്കുക. രണ്ട് പേരുടെയും ഭൗതികശരീരം നാളെ രാജ്യതലസ്ഥാനത്ത് എത്തിക്കും. സൈന്യത്തിൻ്റെ പ്രത്യേക വിമാനത്തിലായിരിക്കും ഭൗതികശരീരങ്ങൾ എത്തിക്കുക.

63 വയസുകാരനായ ജനറൽ ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിലാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ തകർന്ന് വീണിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ബിപിൻ റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റാവത്തിനൊപ്പം ഭാര്യയും മരണപ്പെട്ടു. 14 യാത്രക്കാരിൽ 13 പേരുടെയും മരണം സ്ഥിരീകരിച്ചു. ഇന്ത്യൻ എയർഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്.

തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്ടർ പറക്കുന്നതിനിടെ തകർന്ന് വീണത്. ഹെലികോപ്ടർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. നിബിഡ വനത്തിലാണ് ഹെലികോപ്ടർ തകർന്ന് വീണത്. ബിപിൻ റാവത്തും കുടുംബവും അടക്കം 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നു എന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. അഞ്ച് പേർ ബിപിൻ റാവത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളാണ്.

Story Highlights : helicopter crash malayali death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here