‘എന്റെ ഹീറോ ആയിരുന്നു അച്ഛൻ, ഉറ്റ സുഹൃത്തായിരുന്നു’ : ബ്രിഗേഡിയർ ലിഡ്ഡറിന്റെ മകൾ
തന്റെ ഹീറോ ആയിരുന്നു അച്ഛനെന്ന് ബ്രിഗേഡിയർ ലിഡ്ഡറിന്റെ മകൾ ആഷ്ണ ലിഡ്ഡർ. രാജ്യത്തിന്റെ തീരാ നഷ്ടമാണ് അച്ഛന്റെ വിയോഗമെന്നും മകൾ ആഷ്ണ പറയുന്നു.
ആഷ്ണയുടെ വാക്കുകൾ : ‘എനിക്ക് പതിനേഴ് വയസാകുന്നു. പതിനേഴ് വർഷം മാത്രമാണ് അച്ഛനൊപ്പം ജീവിച്ചത്. ഇനി നല്ല ഓർമകൾ മാത്രമാണ് കൂട്ട്. അദ്ദേഹത്തിന് അധികം ദുരിതമനുഭവിക്കേണ്ടി വന്നില്ല എന്നതിൽ സമാധാനം തോന്നുന്നു. എന്റെ ഉറ്റ സുഹൃത്തായിരുന്നു അച്ഛൻ. ഹീറോ ആയിരുന്നു. എന്റെ ഏറ്റവും വലിയ മോട്ടിവേറ്ററായിരുന്നു അച്ഛൻ. എന്റെ എല്ലാ ആഗ്രഹങ്ങളും അച്ഛൻ സാധിച്ച് തരുമായിരുന്നു. എനിക്ക് ഭയമുണ്ട്, കാരണം അച്ഛൻ അത്രയധികം എന്നെ സന്തോഷിപ്പിച്ചിരുന്നു’.
മകൾ ലിഡ്ഡറിനെ മിസ് ചെയ്യുമെന്ന് ബ്രിഗേഡിയർ ലിഡ്ഡറിന്റെ ഭാര്യ ഗീതിക പറഞ്ഞിരുന്നു. ‘എത്ര പേരാണ് അദ്ദേഹത്തിന് ആദരമർപ്പിക്കാൻ എത്തിയതെന്ന് നോക്കൂ. പുഞ്ചിരിയോടെ വേണം അദ്ദേഹത്തെ യാത്രായാക്കാൻ. അദ്ദേഹമില്ലാതെയുള്ള ജീവിതം ദുഷ്‌കരമാണ്. പക്ഷേ എന്ത് ചെയ്യാൻ ? അദ്ദേഹം നല്ലൊരു പിതാവായിരുന്നു. മകൾ അദ്ദേഹത്തെ മിസ് ചെയ്യും’- ഗീതിക പറഞ്ഞു.
#WATCH | Daughter of Brig LS Lidder, Aashna Lidder speaks on her father’s demise. She says, “…My father was a hero, my best friend. Maybe it was destined & better things will come our way. He was my biggest motivator…”
— ANI (@ANI) December 10, 2021
He lost his life in #TamilNaduChopperCrash on Dec 8th. pic.twitter.com/j2auYohtmU
ബ്രിഗേഡിയർ എസ്എൽ ലിഡ്ഡറിന്റെ ഭൗതികശരീരം ഇന്ന് രാവിലെയാണ് സംസ്‌കരിച്ചത്. ഡൽഹിയിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിലായിരുന്നു ചടങ്ങുകൾ. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും, മൂന്ന് സേന മേധാവികളും ചടങ്ങിൽ പങ്കെടുത്തു. കരസേനാ മേധാവി ജനറൽ എംഎം നരവനെ, നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ, വ്യോമസേനാ മേധാവി ചീഫ് എയർ മാർഷൽ വിആർ ചൗധരി എന്നിവരാണ് ബ്രിഗേഡിയർ എസ് എൽ ലിഡ്ഡറിന് യാത്രാമൊഴി നൽകിയത്. എൻഎസ്എ അജിത് ഡോവലും ചടങ്ങിൽ പങ്കെടുത്തു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറും ധീരസൈനികന് അന്തിമോപചാരം അർപ്പിച്ചു.
Read Also : ധീരജവാന്റെ ഭാര്യ എന്ന നിലയിൽ അഭിമാനിക്കുന്നു : ബ്രിഗേഡിയർ ലിഡ്ഡറിന്റെ ഭാര്യ ഗീതിക
അതേസമയം, കൂനൂർ ഹെലികോപ്റ്റർ ധുരന്തത്തിൽ വീരമൃത്യു വരിച്ച ബാക്കി ഒൻപത് സൈനികരുടെ മൃതദേഹങ്ങളുടെയും ഡിഎൻഎ പരിശോധന പുരോഗമിക്കുകയാണ്.
ജനറൽ ബിപിൻ റാവത്തിന്റെ മൃതദേഹം രാവിലെ 9 മണിയോടെ ഡൽഹിയിലെ വസതിയിൽ എത്തിക്കും. 11.30 മുതൽ പൊതുദർശനം. ഒരു മണിക്കൂർ പൊതുജനങ്ങൾക്കും ഒരു മണിക്കൂർ സൈനികർക്കും അന്തിമോപചാരം അർപ്പിക്കാം. 1.30 ന് ശേഷം ഡൽഹി കാന്റിലെ ശ്മശാനത്തിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്‌കാരം.
Story Highlights : lidder daughter about father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here