Advertisement

ഇന്തോനേഷ്യയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്

December 14, 2021
Google News 1 minute Read

ഇന്തോനേഷ്യയിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ്പുറപ്പെടുവിച്ചു. 1000 കിലോമീറ്റർ വേഗത്തിൽ വരെ തിരകൾക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കുന്നു.

Read Also : കോട്ടയം മീനച്ചിൽ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ മുഴക്കം; ഭൂചലനമെന്ന് സൂചന

രാജ്യത്തെ വടക്കൻ നഗരമായ മൗമേരയിൽ നിന്നും 100 കിലോമീറ്റർ അകലെ ഫ്ലോറസ്​ കടലിൽ 18.5 കിലോ മീറ്റർ ആഴത്തിലാണ്​ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. വലിയ ഭൂചലനത്തെ തുടർന്ന്​ സുനാമിക്ക്​ സാധ്യതയുണ്ടെന്നും യു.എസ്​ ജിയോളജിക്കൽ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം, നിലവിൽ ഭൂകമ്പത്തെ തുടർന്ന്​ ആളുകൾ മരിച്ചതായി റിപ്പോർട്ടില്ലെന്നും യു.എസ്​ ജിയോളജി വകുപ്പ്​ വ്യക്​തമാക്കി.

Story Highlights : 7.3-Strong Earthquake Hits Indonesia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here