തലച്ചുമട് നിരോധിക്കണം; യന്ത്രങ്ങളില്ലാത്ത കാലത്തെ രീതി ഇപ്പോഴും തുടരുന്നത് ശരിയല്ലെന്ന് ഹൈക്കോടതി

മനുഷ്യനെകൊണ്ട് ചുമടെടുപ്പിക്കുന്ന രീതി നിർത്തലാക്കണമെന്ന് ഹൈക്കോടതി. തലച്ചുമടെടുക്കുക എന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. യന്ത്രങ്ങളില്ലാത്ത കാലത്തെ തൊഴിൽ സംവിധാനം ഇപ്പോഴും തുടരുന്നത് ശരിയല്ല. ചിലർ ചുമട്ട് തൊഴിലാളികൾ അങ്ങനെ തുടരണമെന്ന് ആഗ്രഹിക്കുന്നു. അതിന് പിന്നിൽ സ്വാർത്ഥ താൽപര്യങ്ങളാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ( hc bans head loading )
രാഷ്ട്രീയ വിധേയത്വം വച്ച് ആർക്കും ലോഡിംഗ് തൊഴിലാളിയാകാം. പിന്നെ തോന്നിയ പോലെ എന്ത് അക്രമവും കാണിക്കാം എന്നതാണ് അവസ്ഥ. മെഷീൻ ജോലി ചെയ്യുന്നു, ചിലർ നോക്കുകൂലി പറ്റുന്നു. ഇതെന്ത് രീതിയെന്നും കോടതി ചോദിച്ചു.
നോക്കുകൂലി ഒരു മാനുഷിക വിരുദ്ധമായ ജോലിയല്ലേയെന്ന് കോടതി ചോദിച്ചു. ആരുടെയൊക്കെയോ താൽപര്യം സംരക്ഷിക്കാൻ വേണ്ടി ഈ രീതി തുടരുകയാണ്. മെഷീനുകൾ ചെയ്യേണ്ട ജോലി മനുഷ്യൻ ചെയ്യേണ്ടതുണ്ടോയെന്നും കോടതി ആരാഞ്ഞു.
Read Also : ഫിഷറീസ് വി.സി നിയമനം; സര്‍ക്കാരിനോടും ചാന്‍സലറോടും വിശദീകരണം തേടി ഹൈക്കോടതി
അതേസമം, തൊഴിലാളികളെ സംരക്ഷിക്കേണ്ടതുണ്ടെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിലും ചുമട്ട് തൊഴിലാളികൾ ഉണ്ടെന്നും സർക്കാർ പറഞ്ഞു. എന്നാൽ തലച്ചുമട് നിരോധിച്ചേ തീരൂവെന്ന് കോടതി നിലപാട് കടുപ്പിച്ചു. മറ്റ് രാജ്യത്തൊന്നും തലച്ചുമട് നടക്കില്ലെന്നും കോടതി വ്യക്തമാക്കി.
Story Highlights : hc bans head loading
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!