Advertisement

ക്യാപ്റ്റൻ വരുൺ സിങ്ങിന് യാത്രാമൊഴി; സംസ്‌കാരം ഇന്ന്

December 17, 2021
Google News 1 minute Read
captain varun singh last rites today

കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ പെട്ട് ചികിത്സയിലിരിക്കെ അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന്റെ സംസ്‌കാര ചടങ്ങുകൾ ഇന്ന് ഭോപാലിൽ നടക്കും. രാവിലെ 11ന് ഭദ്ഭഡ വിശ്രം ഘട്ടിലാകും സംസ്‌കാര ചടങ്ങുകൾ നടക്കുക.. പൂർണ്ണ സൈനിക ബഹുമതികളോടെയാകും സംസ്‌കാര ചടങ്ങുകളെന്ന് വ്യോമ സേന അറിയിച്ചു.

ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ ഭൗതികശരീരം ഭോപ്പാലിൽ എത്തിച്ചിരുന്നു. എയർപോർട്ട് റോഡിലെ സൺ സിറ്റി കോളനിയിലെ വസതിയിൽ പ്രദർശനത്തിന് വച്ചിരുന്നു. അന്തിമോപചാരമർപ്പിക്കാനായി എത്തിയത് നൂറുകണക്കിന് പേരാണ്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ഉന്നത സൈനികോദ്യോഗസ്ഥരുമടക്കം വസതിയിൽ എത്തി ധീര സൈനികന് ആദരാഞ്ജലികൾ അർപ്പിച്ചു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായവും , കുടുംബത്തിൽ ഒരാൾക്ക് ജോലിയും മധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

Read Also : ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ സംസ്കാരം നാളെ ; മൃതദേഹം ഇന്ന് ഭോപ്പാലിൽ എത്തിക്കും

കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന പതിനാല് പേരിൽ 13 പേരും ഡിസംബർ 8ന് തന്നെ അന്തരിച്ചു. ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമാണ് ജീവിതത്തോട് പൊരുതി നിന്നത്. എന്നാൽ ദിവസങ്ങൾ ശേഷം ഡിസംബർ 15ന് അദ്ദേഹവും വിടവാങ്ങുകയായിരുന്നു.

Story Highlights : captain varun singh last rites today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here