Advertisement

ഖബ്ര പരുക്ക് മാറി തിരികെയെത്തി; ആരാധകർക്ക് ആശ്വാസം

December 17, 2021
Google News 2 minutes Read

പരുക്കേറ്റ് പുറത്തായിരുന്ന ബ്ലാസ്റ്റേഴ്സ് താരം ഹർമൻജോത് ഖബ്ര തിരികെയെത്തി. പരുക്കിൽ നിന്ന് മുക്തനായ ഖബ്ര ക്ലബിനൊപ്പം പരിശീലനം പുനരാരംഭിച്ചു. പരുക്കേറ്റ എനെസ് സിപോവിച് രണ്ടാഴ്ചയോളം പുറത്തിരിക്കുമെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ ഖബ്രയുടെ തിരിച്ചുവരവ് ആരാധകർക്ക് ആശ്വാസമാവും.

ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ആണ് ഖബ്രയ്ക്ക് പരിക്കേറ്റത്‌. തുടർന്ന് ഖബ്ര മത്സരത്തിൽ കളിച്ചിരുന്നില്ല. തുടർന്ന് നടത്തിയ എംആർഐ സ്കാനിൽ പരിക്ക് സാരമുള്ളതല്ല എന്ന് കണ്ടെത്തി. ഇതോടെ മുംബൈ സിറ്റിക്കെതിരായ അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി ഖബ്ര ഇറങ്ങിയേക്കും.

ബ്ലാസ്റ്റേഴ്സ് പരുക്കിൻ്റെ പിടിയിലാണ്. ഗോൾ കീപ്പർ ആൽബീനോ ഗോമസിനെയും നേരത്തെ പരുക്കിൽ നഷ്ടമായ ബ്ലാസ്റ്റേഴ്സിന് സിപോവിച്ചിനെയും നഷ്ടമായി. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിലാണ് സിപോവിച്ചിനു പരുക്കേറ്റത്.

കേരള ബ്ലാസ്റ്റേഴ്‌സ്- ഈസ്റ്റ് ബംഗാൾ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. അതേസമയം മത്സരത്തിൽ കേരളത്തിന്റെ രണ്ട് ഗോളുകൾ നിഷേധിച്ചു.

37-ാം മിനിറ്റുൽ ഒരു ലോങ്ങ് ത്രോയിൽ നിന്ന് ഈസ്റ്റ് ബംഗാൾ ലീഡ് നേടി. മാഴ്‌സെലയാണ് ബംഗാളുകാർക്ക് ലീഡ് സമ്മാനിച്ചത്. എന്നാൽ ഏഴ് മിനിറ്റുകൾക്കം കേരളം സമനില നേടി. ബോക്‌സിന് പുറത്ത് നിന്നുള്ള വാസ്‌കസിന്റെ ഷോട്ട് ഡിഫ്‌ളക്ഷനിലൂടെ ഗോൾവര കടന്നു.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളായിരുന്നു. കേരളത്തിന്റെ രണ്ട് ഗോളുകൾ നിഷേധിച്ചു. 15-ാം മിനിറ്റിൽ അൽവാരോ വാസ്‌ക്വെസ് പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഗോൾ പിൻവലിക്കുകയായിരുന്നു. 88-ാം മിനിറ്റിലായിരുന്നു രണ്ടാം സംഭവം. ലൂണയുടെ ക്രോസിൽ നിന്ന് ഡയസ് ഗോൾ നേടി. ആ ഗോളും റഫറി നിഷേധിച്ചു. ഫൗളാണെന്നായിരുന്നു റഫറിയുടെ വാദം.

Story Highlights : harmanjot khabra recovered injury kerala blasters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here