കാലിക്കറ്റ് സർവകലാശാലയിലെ വിവിധ ഓൺലൈൻ കോഴ്‌സുകൾക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

ജനുവരിയിൽ തുടങ്ങുന്ന കാലിക്കറ്റ് സർവകലാശാലാ ഇ.എം.എം.ആർ.സിയുടെ മാസീവ് ഓപ്പൺ ഓൺലൈൻ (മൂക്) കോഴ്‌സുകൾക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു.
ആനിമൽ ബയോടെക്‌നോളജി, ജനിറ്റിക്‌സ് ആൻഡ് ജീനോമിക്‌സ്, ആർട്ട് ഓഫ് സി പ്രോഗ്രാമിങ്, സ്‌കൂൾ ഓർഗനൈസേഷൻ അഡ്മിനിസ്‌ട്രേഷൻ ആൻഡ് മാനേജ്‌മെന്റ്, ഇന്നൊവേറ്റീവ് സ്ട്രാറ്റജീസ് ഓഫ് ടീച്ചിങ് ആൻഡ് ലേണിങ്, എജ്യുക്കേഷണൽ സൈക്കോളജി, ഐ.സി.ടി. സ്‌കിൽസ് ഇൻ എജ്യുക്കേഷൻ, അപ്ലൈഡ് ആന്ഡഡ് ഇക്കണോമിക് സുവോളജി, എൻവയോൺമെന്റൽ കമ്യൂണിക്കേഷൻ, ഇക്കോളജി ആൻഡ് എൻവയോൺമെന്റൽ എത്തിക്‌സ്, ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇന്ത്യ, ലിറ്റററി ക്രിട്ടിസിസം, ഡിസ്‌ക്രീറ്റ് മാത്തമാറ്റിക്‌സ് എന്നിവയാണ് കോഴ്‌സുകൾ.
Read Also : നാസ വെബ്‌സൈറ്റിൽ ഇടം നേടിയ ഇന്ത്യയിലെ ഏക വിദ്യാലയമായി ജെംസ് അക്കാദമി
www.emmrccalicut.org എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. പ്രായപരിധിയില്ല. വിദ്യാർത്ഥികൾക്ക് രണ്ട് മുതൽ നാല് ക്രെഡിറ്റ് വരെ ഈ കോഴ്‌സ് വഴി നേടാനാകും. വിശദാംശങ്ങൾwww.swayam.gov.inഎന്ന സൈറ്റിൽ ലഭ്യമാണ്.
Story Highlights : calicut university online courses