മൈജിയുടെ ഏറ്റവും പുതിയ ഷോറൂം പുതിയറയിൽ; ഉദ്ഘാടനം നിർവഹിച്ച് മന്ത്രി മുഹമ്മദ് റിയാസ്

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ റീട്ടെയിൽ ശ്യംഖലയായ മൈജിയുടെ ഏറ്റവും പുതിയ ഷോറൂം ഇന്ന് മുതൽ കോഴിക്കോട് പുതിയറയിൽ പ്രവർത്തനമാരംഭിച്ചു. ഷോറൂമിന്റെ ഉദ്ഘാടനം ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. ( muhammed riyas inaugurates MyG )
ഏറ്റവും നല്ല ഗാഡ്ജറ്റുകൾ ഏറെ ഓഫറുകളോടെ ലഭ്യമാക്കി, മികച്ച കളക്ഷനൊപ്പം ആകർഷകമായ വിലക്കുറവും ഒരുക്കിയാണ് മൈജിയുടെ ഷോറൂം പുതിയറ ജംഗ്ഷൻ മിനി ബൈപാസിലെ കല്ലുത്താൻ കടവിൽ പ്രവർത്തനമാരംഭിച്ചത്. ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീ. ടി. രനീഷും പങ്കെടുത്തു.
സ്മാർട്ട് ഫോൺ, ടി.വി., ലാപ്‌ടോപ്പ്, ഡെസ്‌ക്ടോപ്പ്, ആക്‌സസറീസ് തുടങ്ങി ഗാഡ്ജറ്റുകളും ഇലക്ട്രിക് ഉപകരണങ്ങളുമെല്ലാം വേറൊരു റേഞ്ച് ഓഫറുകളോടെ പുതിയറ മൈജിയിൽ ഒരുക്കിയിട്ടുണ്ട്. അനേകം ഇനോഗ്രൽ ഓഫറുകളാണ് ഉദ്ഘാടനത്തിന്റെ ഭാഗമായി മൈജിയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഉല്പന്നങ്ങൾക്ക് കമ്പനി നൽകുന്ന ഓഫറുകൾക്ക് പുറമെ മൈജിയിൽ മാത്രം ലഭിക്കുന്ന മറ്റ് അനവധി ഓഫറുകളുമുണ്ട്. ഒപ്പം ലോകോത്തര ബ്രാൻഡുകളുടെ നിരവധി ഉല്പന്നങ്ങളും പുതിയറ മൈജിയിലുണ്ട്. കൂടാതെ ഗാഡ്ജറ്റുകൾ വേഗത്തിലും വിശ്വാസ്യതയിലും സർവീസ് ചെയ്യുന്ന മൈജി കെയറും ഷോറൂമിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. ഇതിലൂടെ പുതിയറയ്ക്ക് ഏറ്റവും മികച്ച റിപ്പയർ&സർവീസും മൈജി ഉറപ്പുവരുത്തുന്നു.
എന്തും എന്തിനോടും മാറ്റി വാങ്ങാനുള്ള എക്‌സ്‌ചേഞ്ച് പ്ലാനുകൾ, ഉല്പന്നങ്ങൾക്ക് മൈജി നൽകുന്ന അധിക വാറണ്ടിയുമായി എക്സ്റ്റൻഡഡ് പ്ലാനുകൾ, ഫോൺ പൊട്ടിയാലോ മോഷണം പോയാലോ പുതിയത് വാങ്ങാനുള്ള പ്രൊട്ടക്ഷൻ പ്ലാനുകൾ എന്നിവയെല്ലാം പുതിയറ മൈജിയിലുണ്ട്. ഉപഭോക്താക്കൾക്കായി നിരവധി ഫിനാൻസ് സ്‌കീമുകളും പുതിയറ മൈജിയിൽ ലഭ്യമാണ്. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്/ഇ.എം.ഐ. സൗകര്യം വഴി അതിവേഗം ലോൺ, 100% ലോൺ സൗകര്യം തുടങ്ങി വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പർച്ചേസുകൾക്കൊപ്പം ലഭിക്കും. www.myg.in എന്ന വെബ്‌സൈറ്റിൽ നിന്നും നൂതന ഷോപ്പിംഗ് എക്‌സ്പീരിയൻസോടെ പ്രൊഡക്ടുകൾ പർച്ചേസ് ചെയ്യാം. ഓൺലൈനായി ബുക്കിംഗ് നടത്തി പേയ്‌മെന്റ് ചെയ്തുകഴിഞ്ഞാൽ മൈജി എക്‌സ്പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉല്പന്നങ്ങൾ നിങ്ങളുടെ കൈകളിലേക്കുമെത്തുന്നു.
Story Highlights : muhammed riyas inaugurates MyG
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here