രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതിവരുത്തൻ പ്രസ്ഥാനങ്ങൾ ഒത്തൊരുമിക്കണം; കാനം രാജേന്ദ്രൻ

സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ വർധിച്ച് വരുന്നത് ആശങ്ക വളർത്തുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആലപ്പുഴയിലുണ്ടായ കൊലപാതകങ്ങൾ സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നത്.
പരസ്‌പരം പോരടിക്കുന്ന രണ്ട് വർഗീയ കക്ഷികളാണ് കൊലപാതകങ്ങൾക്ക് പിന്നിൽ. സർക്കാരിനെ കുറ്റം പറഞ്ഞ് കൊലപാതകം നടത്തിയവർക്ക് പ്രതിപക്ഷം പിന്തുണ നൽകുന്നു. കൊലപാതകങ്ങൾക്ക് അറുതിവരുത്തൻ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഒത്തൊരുമിക്കണമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
Read Also : വിവാഹവേദിയിലെ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കി; കൈയ്യടി നേടി നിയതി…
അതേസമയം ആലപ്പുഴയിലെ അക്രമങ്ങളുടെ ലക്ഷ്യം വര്‍ഗീയ കലാപം ആണെന്ന ആരോപണവുമായി ഡിവൈഎഫ്ഐ. ആലപ്പുഴയിൽ ആർ.എസ്.എസ് – എസ്.ഡി. പി.ഐ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന അക്രമ പ്രവർത്തനങ്ങളും കൊലപാതകവും വർഗീയകലാപം സൃഷ്ടിക്കാനുള്ള ബോധപൂർവമാണ് ശ്രമമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആരോപിച്ചു.
കേരളത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് ബിജെപിയും എസ്ഡിപിഐയും നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ‘പരസ്പരം പാലൂട്ടി വളർത്തുന്ന രണ്ട് ശത്രുക്കളാണ് എസ്ഡിപിഐയും ബിജെപിയും. അവർ തമ്മിൽ വർഗീയമായ ചേരിതിരിവുണ്ടാക്കാനുള്ള കൊലപാതകമാണ് ആലപ്പുഴയിൽ കഴിഞ്ഞ മണിക്കൂറുകളിലുണ്ടായത്. സംസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടമാണിപ്പോൾ നടക്കുന്നത്.
സോഷ്യൽ എഞ്ചിനീയറിങ് എന്ന പേരിൽ മുഖ്യമന്ത്രി നടത്തുന്ന വർഗീയ പ്രീണനങ്ങളുടെ ബാക്കി പത്രമാണ് കൊലപാതകങ്ങൾ’. കേരളത്തിന് കേട്ട് കേൾവി പോലുമില്ലാത്ത സംഭവങ്ങളാണിതെല്ലാം. ഇത്തരം നീക്കങ്ങളെ ചെറുക്കാൻ സർക്കാർ കാര്യക്ഷമമായ നടപടി എടുക്കുമെങ്കിൽ പ്രതിപക്ഷം ഒപ്പം നിൽക്കുമെന്നും വിഡി സതീശൻ പറഞ്ഞു.
Story Highlights : cpi-leader-kanamrajendran-about-sdpi-bjp-attack-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here