സവർക്കർ മഹാനായ രാജ്യസ്‌നേഹി, സ്വാതന്ത്ര്യ സമരസേനാനികളിൽ വിപ്ലവകാരി: കർണാടക മുഖ്യമന്ത്രി

വീർ സവർക്കർ മഹാനായ രാജ്യ സ്‌നേഹിയാണെന്നും സ്വാതന്ത്ര്യ സമര സേനാനികൾക്കിടയിലെ വിപ്ലവകാരിയായിരുന്നുവെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ‘സവർക്കർ- വിഭജനം തടയാൻ കഴിയുമായിരുന്ന മനുഷ്യൻ'(Savarkar- The Man Who Could Have Prevented Partition) എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വീർ സവർക്കർ വലിയ രാജ്യസ്നേഹിയായിരുന്നു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ പുസ്തകം ഏറ്റവും പ്രസക്തമാണ്. വിഭജനം നമ്മുടെ രാജ്യത്ത് വലിയ സ്വാധീനം ചെലുത്തി. അതിന്റെ ആഘാതം ആരും വിശകലനം ചെയ്തിട്ടില്ല. നമ്മുടെ സംസ്കാരം വിഭജിക്കപ്പെട്ടു’ ബൊമ്മൈ പറഞ്ഞു. വീർ സവർക്കർ നമ്മുടെ സംസ്കാരത്തെ ഏകത്വത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. അദ്ദേഹത്തിന്റെ അവിഭക്ത ഹിന്ദു സംസ്‌കാരം സാക്ഷാത്കരിക്കേണ്ടത് നമ്മുടെ കടമയാണ് ബൊമ്മൈ കൂട്ടിച്ചേർത്തു.
ആഗോളവൽക്കരണത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റെയും കാലഘട്ടത്തിലും നമ്മുടെ മനഃസാക്ഷിയെ ഉണർത്താൻ നമ്മുടെ മൂല്യങ്ങളിലൂടെയും സംസ്‌കാരത്തിലൂടെയും സാധിക്കുമെന്ന് സവർക്കർ കാണിച്ചുതന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാബാസാഹേബ് അംബേദ്കറുമായി സവർക്കറിന് നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : savarkar-was-revolutionary-among-freedom-fighters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here