Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (20-12-2021)

December 20, 2021
Google News 1 minute Read
todays news headlines dec 20

സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു ( todays news headlines dec 20 )

സംസ്ഥാനത്ത് 4 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഈ നാല് പേരും തിരുവനന്തപുരം ജില്ലയിലാണുള്ളത്.

രാത്രിയും പകലും വാഹന പരിശോധന; ജാഥയ്ക്കും ഉച്ചഭാഷിണിക്കും നിയന്ത്രണം; സംസ്ഥാനത്ത് കർശന നിയന്ത്രണവുമായി പൊലീസ്

ആലപ്പുഴയിൽ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ മുൻകരുതലുകൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് നിർദ്ദേശം നൽകി. സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കർശന പരിശോധനക്ക് നിർദേശം നൽകി. ഡി.ജി.പിയാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.

എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകം; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

എസ് ഡി പി ഐ നേതാവ് ഷാനിന്റെ കൊലപാതകത്തിൽ രണ്ട് ആർ എസ് എസ് പ്രവർത്തകർ അറസ്റ്റിൽ. മണ്ണച്ചേരി സ്വദേശി പ്രസാദ്, വെൺമണി സ്വദേശി കൊച്ചുകുട്ടൻ എന്നിവരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തെ സംഘടിപ്പിച്ചതും വാഹനം എത്തിച്ചുനൽകിയതും പ്രസാദാണെന്ന് പൊലീസ് പറയുന്നു. കൊലയാളി സംഘത്തിൽ 10 പേരുണ്ടെന്ന് എഡിജി പി വിജയ് സാഖറെ അറിയിച്ചു.

പോത്തൻകോട് സുധീഷ് വധം : മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ

തിരുവനന്തപുരം പോത്തൻകോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയിൽ. തമിഴ്‌നാട്ടിൽ നിന്നാണ് ഒട്ടകം രാജേഷിനെ ആസൂത്രകനും രണ്ടാം പ്രതിയുമായ രാജേഷിനെ പൊലീസ് പിടികൂടിയത്. ഇരുപത്തെട്ടിലധികം കേസുകളുള്ള ഗുണ്ടാ സംഘത്തലവൻ ആണ് ഒട്ടകം രാജേഷ്.

ഉത്തരേന്ത്യയിൽ അതി ശൈത്യം; വ്യാഴാഴ്ച വരെ ശീതതരംഗത്തിന് സാധ്യത

ഉത്തരേന്ത്യയിൽ അതി ശൈത്യം. വ്യാഴാഴ്ച വരെ ശീതതരംഗത്തിന് സാധ്യതയെന്ന് കലാവസ്ഥ മുന്നറിയിപ്പ്. അടുത്ത മൂന്നുദിവസം ഡൽഹിയടക്കമുള്ള വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ശൈത്യം കൂടുതൽ ശക്തമാകും.

ഐശ്വര്യ റായിക്ക് ഇഡി നോട്ടീസ്; പനാമ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി

പനാമ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടി ഐശ്വര്യ റായിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. മൊഴി രേഖപ്പെടുത്താൻ ഇന്നെത്തണമെന്ന് കാണിച്ചാണ് നോട്ടീസ്. എന്നാൽ ഐശ്വര്യ മറ്റൊരു തീയതി ചോദിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Story Highlights : todays news headlines dec 20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here