Advertisement

ഒന്നാമത് കേരള ഒളിമ്പിക് ഗെയിംസ് ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു

December 22, 2021
Google News 2 minutes Read
kerala Olympics mascot unveiled

പ്രഥമ സംസ്ഥാന ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി പി ശിവൻകുട്ടിയാണ് പ്രകാശനം നിർവഹിച്ചത്. ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രയോടുള്ള ബഹുമാനാർത്ഥം നീരജ് എന്നാണ് ഭാഗ്യ ചിഹനത്തിന് പേരിട്ടിരിക്കുന്നത്. ( kerala Olympics mascot unveiled )

സംസ്ഥാനത്തെ കായിക മേഖലയ്ക്ക് സ്റ്റേറ്റ് ഒളിമ്പിക്സ് വലിയ ഊർജ്ജം പകരുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അടുത്ത ഫെബ്രുവരി 15 മുതൽ 24 വരെയാണ് തലസ്ഥാനത്ത് പ്രഥമ കേരള ഒളിമ്പിക് ഗെയിംസ് നടക്കുക. 24 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 14 ജില്ലാ ഒളിമ്പിക്സികളിലും വിജയികളാകുന്നവർ പങ്കെടുക്കും.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് :

ദേശീയ ഗെയിംസിന്റെ സംസ്ഥാന പതിപ്പായി കേരള ഒളിമ്പിക് ഗെയിംസിനെ വളർത്താൻ കേരള ഒളിമ്പിക് അസോസിയേഷന് കഴിയണം. 24 ഒളിമ്പിക് കായിക ഇനങ്ങളിൽ ആണ് മത്സരങ്ങൾ നടക്കുന്നത്. സംസ്ഥാന ഗെയിംസിന് മുന്നോടിയായി 14 ജില്ലയിലും ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ മേൽനോട്ടത്തിൽ ജില്ലാ ഗെയിംസ് നടത്തും. ജില്ലാ ഗെയിംസിൽ നിന്ന് തിരഞ്ഞെടുക്കുന്ന കായിക താരങ്ങളും ടീമകളുമായിരിക്കും സംസ്ഥാന ഗെയിംസിൽ പങ്കെടുക്കുക.

കോവിഡ് മഹാമാരി കാരണം കഴിഞ്ഞ 20 മാസമായി നിർജീവമായ കായിക മേഖലക്കു ഉത്തേജനം നൽകുവാൻ ജില്ലാ -സംസ്ഥാന ഗെയിംസിലൂടെ കഴിയുമെന്ന് കരുതുന്നു. കേരള ഒളിമ്പിക് ഗെയിംസ് എന്ന ആശയത്തിലൂടെ നമ്മുടെ കായിക താരങ്ങൾക്ക് ഒരു മത്സരവേദി കൂടി തുറന്നു കിട്ടുകയാണ്.

Read Also : കാഴ്ച പരിമിതിയുള്ള പാരാലിമ്പ്യന് വാഹനമിടിച്ച് പരുക്ക്; ഒളിമ്പിക്സ് വില്ലേജിലെ സെൽഫ് ഡ്രൈവിങ് ബസ് സർവീസ് നിർത്തിവച്ചു

കൂടുതൽ മത്സരങ്ങളിൽ പങ്കെടുക്കുവാൻ അവസരം കിട്ടുന്നത് കായിക താരങ്ങൾക്ക് ഏറെ ഗുണം ചെയ്യും എന്നതിൽ തർക്കമില്ല. കേരള ഒളിമ്പിക് ഗെയിംസിനോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഒളിമ്പിക് എക്സ്പൊ ഒരു നൂതന ആശയമാണ് . കായിക മത്സരത്തോടൊപ്പം കായിക ഉപകരണങ്ങളുടെ പ്രദർശനവും വ്യവസായ, വാണിജ്യ, പുഷ്പ-ഫല-സസ്യ പ്രദർശനവും ഭക്ഷ്യ മേളയും തലസ്ഥാന നഗരിയിലെ കായിക പ്രേമികളായ പൊതുജനങ്ങൾക്ക്‌ ഒരു പുത്തൻ അനുഭവമായിരിക്കും. കേരള ഒളിമ്പിക് ഗെയിംസ് വിവിധ ജില്ലകളിൽ മാറി മാറി നടത്തുകയാണെങ്കിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒരു പുത്തൻ ഉണർവ് ഈ രംഗത്ത് കൊണ്ടു വരുവാൻ കഴിയും’.

Story Highlights : kerala Olympics mascot unveiled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here