Advertisement

തങ്ക അങ്കിയുമായി രഥഘോഷയാത്ര പുറപ്പെട്ടു

December 22, 2021
Google News 1 minute Read

മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കിയുമായി രഥഘോഷയാത്ര ആറന്മുളയിൽ നിന്ന് പുറപ്പെട്ടു. വിവിധയിടങ്ങളിലെ സ്വീകരണത്തിന് ശേഷം 25 ന് പമ്പയിൽ എത്തുന്ന തകയങ്കി ശരംകുത്തിയിൽ നിന്ന് ആചാരപൂർവം സന്നിധാനത്തേക്ക് ആനയിക്കും. ശനിയാഴ്ച വൈകിട്ടാണ് അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന. 26 ന് മണ്ഡല പൂജക്ക് ശേഷം ഹരിവരാസനം പാടി നട അടക്കും. മകരവിളക്ക് ഉൽസവത്തിനായി ശബരിമല നട മുപ്പതാം തീയതി വൈകിട്ടാണ് വീണ്ടും തുറക്കുക.

73 കേന്ദ്രങ്ങളിൽ നിന്നുള്ള സ്വീകരണങ്ങളാണ് തങ്ക അങ്കി ഏറ്റുവാങ്ങുക. കഴിഞ്ഞ തവണ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നതിനാൽ ആളും ആരവവും ഇല്ലാതെയായിരുന്നു തങ്ക അങ്കി ഘോഷയാത്ര. എന്നാൽ, ഇത്തവണ നിയന്ത്രണങ്ങളിൽ ഇളവുള്ളതിനാൽ ആഘോഷപൂർവവമാണ് യാത്ര നടക്കുന്നത്. സായുധ പൊലീസ് ഉൾപ്പെടെയുള്ളവർ യാത്രയെ അനുഗമിക്കുന്നുണ്ട്.

Story Highlights : sabarimala thanka anki travel started

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here