Advertisement

സാന്റാക്ലോസായി അണിയിച്ചൊരുക്കിയ നിങ്ങളുടെ കുരുന്നുകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കൂ, സമ്മാനം നേടൂ

December 23, 2021
Google News 2 minutes Read

ക്രിസ്‌മസ്‌ ആഘോഷങ്ങൾക്കായി നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. മനോഹരമായ നക്ഷത്രങ്ങളും വർണ്ണാഭമായ വഴിവിളക്കുകളും കുട്ടിപുൽക്കൂടുകളുമടക്കം മനോഹരമായ കാഴ്ചകളാണ് എല്ലായിടത്തും. അണിയിച്ചൊരുക്കിയ സാന്റാക്ളോസുകളും ക്രിസ്‌മസ് ആവേശം കൂട്ടുന്നുണ്ട്. ക്രിസ്‌മസ്‌ ദിനത്തിൽ കുരുന്നുകൾക്ക് മിഠായികളും സമ്മാനപൊതികളുമായി എത്തുന്ന ക്രിസ്‌മസ്‌ അപ്പൂപ്പന്റെ ഓർമയ്ക്കായി സാന്റാക്ലോസിനെപ്പോലെ അണിഞ്ഞൊരുങ്ങി നിൽക്കുന്ന നിരവധി കുരുന്നുകളും ക്രിസ്‌മസ്‌ ദിനങ്ങളിലെ സ്ഥിരം കാഴ്ചയാണ്.

നിങ്ങളുടെ വീട്ടിലുമുണ്ടോ ഇത്തരം കുട്ടിസാന്റകൾ..? എങ്കിൽ ഈ കുട്ടിസാന്റ്കളെ പരിചയപ്പെടുത്തി സമ്മാനം നേടാൻ അവസരമൊരുക്കുകയാണ് ഫ്ളവേഴ്സ് ടിവി. ഫ്ളവേഴ്സ് ഓൺലൈൻ സംഘടിപ്പിക്കുന്ന ‘Flowers Popees Baby Santa Contest’ ലൂടെയാണ് കുട്ടി സാന്റകൾക്ക് ആകർഷകമായ സമ്മാനങ്ങൾ കാത്തിരിക്കുന്നത്. അഞ്ച് വയസുവരെ പ്രായമുള്ള കുട്ടികൾക്കാണ് കോണ്ടസ്റ്റിൽ പങ്കെടുക്കാൻ അവസരം.

കമന്റ് ചെയ്യാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക – https://www.facebook.com/flowersonair/photos/a.781002391945419/5010357885676494/

ഇതിനായി സാന്റാക്ളോസായി ഒരുക്കിയ നിങ്ങളുടെ കുരുന്നുകളുടെ ചിത്രങ്ങൾ പകർത്തി ഫ്ളവേഴ്സ് ടിവിയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവയ്ക്കു. തിരഞ്ഞെടുക്കപ്പെടുന്ന 10 സാന്റകൾക്ക് ‘പോപ്പീസ് ബേബി കെയർ’ നൽകുന്ന ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. ഡിസംബർ 28 വരെയാണ് കോണ്ടസ്റ്റിൽ പങ്കെടുക്കാനുള്ള അവസരം.

പോസ്റ്റ് ഷെയർ ചെയ്യാനും മറക്കല്ലേ..!

Story Highlights : Flowers Popees Baby Santa Contest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here