കെഎസ്ആർടിസി ശമ്പള കരാർ; ആശങ്ക വേണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു

കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പള കരാറിന്റെ ഡ്രാഫ്റ്റ് യൂണിയനുകൾക്ക് കൈമാറുമെന്ന് മന്ത്രി വ്യക്തമാക്കി. ശമ്പള കരാർ ജനുവരിയിൽ തന്നെ പ്രാബല്യത്തിൽ വരും. മറ്റു പ്രധാന വിഷയങ്ങളിൽ ധാരണയായിട്ടുണ്ട്. തർക്കവിഷയത്തിൽ വീണ്ടും ചർച്ചകൾ നടത്തും. ജനുവരി 3 ന് ചർച്ച നടത്താമെന്നാണ് നിലവിൽ തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
Read Also : ലാൽ ജോസിന്റെ ക്രിസ്‌മസ് പുതുവത്സര യാത്രയിലൂടെ …..
ജീവനക്കാർക്ക് പ്രഖ്യാപിച്ച പരിഷ്ക്കരിച്ച ശമ്പളം കൊടുത്തു തുടങ്ങുന്ന തീയതിക്ക് മാറ്റമുണ്ടാകില്ലെന്നും ഉടനെ ശമ്പള പരിഷ്ക്കരണ ബിൽ ഒപ്പിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. കെ -റെയിൽ പദ്ധതി രേഖ-ഗതാഗത വകുപ്പിലുൾപ്പെടുന്നതാണെങ്കിലും മേൽനോട്ടം വഹിക്കുന്നത് മുഖ്യമന്ത്രി നേരിട്ടാണെന്നും ഗതാഗത മന്ത്രി അറിയിച്ചു.
Story Highlights : minister-antony-raju-on-ksrtc-pay-revision
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here