തിരുവനന്തപുരത്ത് മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം ; മൂന്ന് വീടുകൾ ആക്രമിച്ചു

തിരുവനന്തപുരം കണിയാപുരത്ത് മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം. മൂന്ന് യുവാക്കളെ ആക്രമിച്ചു. റോഡിൽ നിന്ന യുവാക്കളെയാണ് സംഘം ആദ്യം ആക്രമിച്ചത്. ആക്രമണത്തിൽ പായ്ചിറ സ്വദേശികളായ ജനി,പ്രണവ്,വിഷ്ണു എന്നിവർക്ക് പരുക്കേറ്റു. ജനിയുടെ തലയ്ക്ക് കമ്പിവടി കൊണ്ടുള്ള അടിയിൽ പരുക്കേറ്റു. പായ്ചിറ സ്വദേശികളായ കുറിഞ്ചൻ വിഷ്ണു, ശബരി, സായ്പ് നിധിൻ, അജീഷ്, അനസ് എന്നിവരാണ് അക്രമം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
Read Also : കിഴക്കമ്പലത്തെ ആക്രമണം; പൊലീസ് വാഹനം തടഞ്ഞത് 50 പേരെന്ന് റിമാൻഡ് റിപ്പോർട്ട്
പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയ സമയത്ത് ഇതേ സംഘം മൂന്ന് വീടുകളും ആക്രമിച്ചു. വീടിന്റെ ജനൽ ചില്ലുകൾ പൂർണമായും തകർത്തു. വാതിൽ വെട്ടുകത്തി കൊണ്ട് വെട്ടിപ്പൊളിച്ചു. അരുൺ, വിഷ്ണു, പ്രസാദ് എന്നിവരുടെ വീടുകളാണ് അടിച്ചു തകർത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights : attack against youth in thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here