ജിബൂട്ടി വെള്ളിയാഴ്ച്ച തിയറ്ററുകളിലെത്തും

തൊണ്ണൂറ് ശതമാനവും വിദേശത്ത് ചിത്രീകരിച്ച റൊമാന്റിക് ആക്ഷൻ ത്രില്ലർ ‘ജിബൂട്ടി’ വെള്ളിയാഴ്ച്ച തിയറ്ററുകളിലെത്തും. മലയാളത്തിന് പുറമെ അഞ്ച് ഭാഷകളിൽ കൂടിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ( djibouti malayalam movie release )
ജിബൂട്ടി ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നതിനെ പറ്റി ചിന്തിച്ചിട്ടേ ഇല്ലെന്ന് സംവിധായകൻഎസ്.ജെ. സിനു പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു സംവിധായകന്റെ പ്രതികരണം. സിനിമയുടെ 90 ശതമാനവും ചിത്രീകരിച്ചത് ജിബൂട്ടിയിലാണ്. ലോകം മുഴുവൻ കൊവിഡ് ലോക്ഡൗണിലിരിക്കെയാണ് സിനിമയുടെ ചിത്രീകരണം നടന്നത്. സിനിമ നല്ലതെങ്കിൽ വലിയ ക്യാൻവാസോ ചെറിയ ക്യാൻവാസൊ എന്നത് പ്രശ്‌നമല്ലെന്നും പ്രേക്ഷകർ ജിബൂട്ടി ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും നായകൻ അമിത് ചക്കാലയ്ക്കൽ പറഞ്ഞു.
നാട്ടിൻപുറത്തുകാരായ സുഹൃത്തുക്കൾ ജിബൂട്ടിയിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. മനുഷ്യക്കടത്തും ചിത്രത്തിൽ പ്രമേയമാകുന്നുണ്ട്.ജിബൂട്ടിയിലെ കാഴ്ച്ചയ്ക്ക് അത്രയേറെ പ്രാധാന്യമുള്ളതിനാൽ ചിത്രം തിയറ്ററിൽ തന്നെ കാണണമെന്ന് സംവിധായകൻ എസ്.ജെ.സിനു പറയുന്നു.
Read Also : ആക്ഷനും പ്രണയവും സസ്‌പെന്‍സും നിറച്ച് ജിബൂട്ടി’; ട്രെയ്‌ലര്‍ പുറത്തിറങ്ങി
ഷിംല സ്വദേശി ഷഗുൺ ജസ്വാളാണ് ജിബൂട്ടിയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തൻ, ജേക്കബ് ഗ്രിഗറി, ബിജു സോപാനം തുടങ്ങിയവരും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. ഫ്‌ളവേഴ്‌സ് ടിവി ഡിഒപി ടി.ഡി ശ്രീനിവാസാണ് ഛായാഗ്രാഹകൻ.
Story Highlights : djibouti malayalam movie release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here