തിരുവിതാംകൂർ ദേവസ്വം ബോർഡ് മരാമത്ത് വിഭാഗത്തിലെ അഴിമതി; കൂടുതൽ തെളിവുകൾ പുറത്ത്

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തിലെ അഴിമതിയുടെ കൂടുതൽ തെളിവുകൾ പുറത്ത്. മൂവാറ്റുപുഴ നെട്ടൂർകോട്ട് കാവ് ദേവസ്വത്തിൽ 63 ലക്ഷം രൂപ എസ്റ്റിമേറ്റിൽ നിർമ്മാണം തുടങ്ങിയ ഓഡിറ്റോറിയം പൂർത്തിയായപ്പോൾ ചെലവായത് ഏഴു കോടി രൂപ. ഓഡിറ്റോറിയം നിർമ്മാണത്തിന്റെ മറവിൽ 18 അധിക ജോലികൾക്ക് ചട്ടവിരുദ്ധമായി ടെണ്ടറില്ലാതെ കരാർ നൽകി. എല്ലാ കരാറുകളും നൽകിയത് ഒരേ കരാറുകാരനെന്നും രേഖകൾ തെളിയിക്കുന്നു. ട്വന്റിഫോർ വാർത്താ പരമ്പര ‘അമ്പലം വിഴുങ്ങുന്നവർ’ തുടരുന്നു. ( Travancore Devaswom Board corruption )
ദേവസ്വം ബജറ്റിൽ മരാമത്തിനായി നീക്കിവയ്ക്കുന്നതിൽ നല്ലൊരു പങ്കും കരാറുകാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം തട്ടിയെടുക്കുന്നു. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മൂവാറ്റുപുഴ നെട്ടൂർകോട്ട് കാവ് ദേവസ്വത്തിലെ ഓഡിറ്റോറിയം നിർമ്മാണം. ക്ഷേത്ര ഉപദേശക സമിതിയുടേയും മൂവാറ്റുപുഴ നഗരസഭയുടേയും ശുപാർശ അനുസരിച്ചാണ് ഓഡിറ്റോറിയം നിർമ്മിക്കാൻ ദേവസ്വം ബോർഡ് അനുമതി നൽകിയത്. 63 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി ടെണ്ടറിലൂടെ കരാർ അംഗീകരിച്ചു.
Read Also : ശമ്പളം നൽകാൻ പണമില്ല; തിരുവിതാംകൂർ ദേവസ്വം ബോർഡ് അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ
ഒരു നിലയായി ഓഡിറ്റോറിയം നിർമ്മിക്കാൻ ഹൈക്കോടതിയും അനുമതി നൽകി. എന്നാൽ പിന്നീടുണ്ടായത് ക്രമക്കേടുകളുടേയും അഴിമതിയുടേയും നീണ്ട നിരയാണ്. ആദ്യം തന്നെ അംഗീകരിച്ച ടെണ്ടർ നിരക്കിൽ നിന്നും 45 ശതമാനം അധിക നിരക്കിൽ കരാർ നൽകി. പിന്നീട്് 60 ശതമാനമായും 70 ശതമാനമായും അധിക നിരക്ക് ഉയർന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. മണ്ണെടുക്കുന്നതു മുതൽ ഓഡിറ്റോറിയം നിർമ്മാണത്തിന് വരെ ഒറ്റ കരാർ ആയിരുന്നു ബോർഡ് നൽകിയത്. എന്നാൽ മണ്ണെടുപ്പിനും നികത്താനും ഫ്‌ളോറിംഗിനും ഉൾപ്പെടെ 18 ഓളം അധിക പ്രവർത്തികൾക്ക് മരാമത്ത് ഉദ്യോഗസ്ഥർ പ്രത്യേകം കരാറുകൾ നൽകി. ഓഡിറ്റോറിയം നിർമ്മാണം ഏറ്റെടുത്ത എൽദോ എന്ന കരാറുകാരന് തന്നെ ഈ എല്ലാ പ്രവർത്തികളുടേയും കരാർ ടെണ്ടറില്ലാതെ നൽകുകയും ചെയ്തു. പിഡബഌുഡി നിരക്കാണ് ദേവസ്വം ബോർഡ് അംഗീകരിച്ചിരിക്കുന്നത്് എന്നിരിക്കെ ഇതു മറികടന്ന് ഉയർന്ന വിപണി വിലയ്ക്കാണ് കരാർ നൽകിയ്. 63 ലക്ഷം രൂപയുടെ ഓഡിറ്റോറിയം പൂർത്തിയായപ്പോൾ ബോർഡിന് ചെലവായത് ഏഴു കോടി രൂപ. ഭരണാനുമതി നൽകിയതിനേക്കാൾ പത്ത് മടങ്ങ് തുകകയ്ക്കായിരുന്നു നിർമ്മാണം.
Story Highlights : Travancore Devaswom Board corruption
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here