Advertisement

പക്ഷിപ്പനി : കർഷകർക്ക് ഇനിയും നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ലെന്ന് പരാതി

December 28, 2021
Google News 1 minute Read
farmers didnt get compensation bird flu

പക്ഷിപ്പനി ബാധിച്ച് താറാവുകൾ ചത്ത സംഭവത്തിൽ കർഷകർക്ക് ഇനിയും നഷ്ടപരിഹാരത്തുക ലഭിച്ചിട്ടില്ലെന്ന് പരാതി. നഷ്ടപരിഹാരം ഇനിയും വൈകിയാൽ കുടുംബം പ്രതിസന്ധിയിലാകുമെന്ന് കർഷകർ പറയുന്നു.

താറാവ് ഒന്നിന് 200 രൂപയാണ് വില. ഇത് വർധിപ്പിക്കണമെന്ന് കർഷകർ ആവശ്യം ഉന്നയിച്ചു. പനി ബാധിച്ച് ചത്ത താറാവുകളുടെ വില കൂടി നഷ്ടപരിഹാരത്തുകയിൽ ഉൾപ്പെടുത്തണമെന്നും ഇറച്ചിയും മുട്ടയും സർക്കാർ നേരിട്ട് ശേഖരിച്ച് വിൽപ്പന നടത്താൻ സംവിധാനമൊരുക്കണമെന്നും കർഷകർ പറയുന്നു. തറാവ് കർഷകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ആവശ്യമുണ്ട്.

Read Also : പക്ഷിപ്പനി: താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കൽ ഇന്നും തുടരും

ആലപ്പുഴയിലും കോട്ടയത്തുമാണ് താറാവുകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തുടർന്ന് നിരവധി താറാവുകളെ കൂട്ടത്തോടെ കൊന്നിരുന്നു.

Story Highlights : farmers didnt get compensation bird flu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here