Advertisement

ബിബിസി ‘വൈറൽ’ പട്ടികയിൽ ഇടംനേടി ജാനകിയുടെയും നവീന്റെയും റാസ്പുടിൻ ഡാൻസ്…

January 1, 2022
Google News 3 minutes Read

ജാനകിയുടെയും നവീനിന്റെയും റാസ്പുടിൻ ഡാൻസ് ഓർക്കുന്നില്ലേ. കേരളത്തിൽ ആ ചുവടുകൾ ഉണ്ടാക്കിയ ഓളം ചെറുതല്ല. എന്നാൽ ബിബിസി തയ്യാറാക്കിയ കഴിഞ്ഞ വർഷം വൈറലായ വീഡിയോകളുടെ പട്ടികയിൽ ഇവരുടെ റാസ്പുടിൻ ചലഞ്ച് വിഡിയോയും ഇടംപിടിച്ചിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർഥികളാണ് ജാനകി ഓംകുമാറും നവീൻ കെ റസാഖും. കേന്ദ്ര ആരോഗ്യമന്ത്രി ആദ്യ കോവിഡ് വാക്സീൻ സ്വീകരിക്കുന്നതും ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് ചോപ്രയുടെ പ്രകടനവുമൊക്കെയാണ് പട്ടികയിൽ ഇടംപിടിച്ച മറ്റു വിഡിയോകൾ.

2021 ഏപ്രിലിലാണ് ഇരുവരും റാ റാ റാസ്പടിൻ എന്ന ഗാനത്തിന് കിടിലൻ ചുവടുകളുമായി നൃത്തം വെച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതോടെ ഡാൻസ് വൈറലായി. പഠനത്തിരക്കുകൾക്കിടയിൽ ലഭിച്ച ഒഴിവ് സമയത്താണ് ഇരുവരും ഈ വീഡിയോ ചെയ്തത്. കോളേജിന്റെ ഒഴിഞ്ഞ വരാന്തയിൽ നീല യൂണിഫോം ധരിച്ച് ഇവർ വെച്ച ചുവടുകൾ എല്ലാവർക്കും പ്രിയപ്പെട്ടതായി. കോടികണക്കിന് പേരാണ് വീഡിയോ കണ്ടത്.

Read Also : രത്തന്‍ ടാറ്റയുടെ പിറന്നാള്‍ ആഘോഷം; ക്യൂട്ട് ആയിട്ടുണ്ടെന്ന് സോഷ്യല്‍മീഡിയ…

വീഡിയോ വൈറലാകുന്നതിനൊപ്പം തന്നെ ഈ വീഡിയോയെ കുറിച്ചുള്ള വർഗീയ വിദ്വേഷം കലർന്ന ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് പല വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചു. ഇരുവരുടെയും മതങ്ങളെ കുറിച്ച് പറഞ്ഞായിരുന്നു പോസ്റ്റ്. അതിനെയും നവീനും ജാനകിയും ഒറ്റക്കെട്ടായി നേരിട്ടു. ഇവർക്ക് പിന്തുണയുമായി നിരവധി പേർ റാസ്പുടിൻ ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തുകയും ചെയ്തു. ഈ വിഡിയോ ആണ് ഇപ്പോൾ ബിബിസി വൈറൽ വിഡിയോ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.

Story Highlights : rasputin dance video of naveen and janaki in bbc viral list

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here