പ്രധാനപ്പെട്ട സമ്മേളനം, ചെറുതായി കാണാൻ കഴിയില്ല; സിപിഐഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് എസ് രാജേന്ദ്രൻ

സിപിഐഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് മുൻ എംഎൽഎ എസ് രാജേന്ദ്രൻ. പ്രധാനപ്പെട്ട സമ്മേളനമാണെന്നും ചെറുതായി കാണാൻ കഴിയില്ലെന്നും എസ് രാജേന്ദ്രൻ പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗമായത് കൊണ്ട് പങ്കെടുക്കേണ്ട ബാധ്യതയുണ്ടെന്ന് അദ്ദേഹം വിശദീകരണം നൽകി. സി പി ഐ എം ബ്രാഞ്ച്, ഏരിയ സമ്മേളങ്ങളിൽ നിന്ന് എസ് രാജേന്ദ്രൻ വിട്ടുനിന്നത് വലിയ വിവാദമായിരുന്നു.
ദേവികുളം തെരഞ്ഞെടുപ്പില്‍ വോട്ട് ഭിന്നിപ്പിക്കാന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ എസ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സിപിഐഎം ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു.
എന്നാൽ നടപടിയില്‍, മെമ്പര്‍ഷിപ്പ് കൊടുക്കുന്നതും ഒഴിവാക്കുന്നതുമെല്ലാം പാര്‍ട്ടിയുടെ അവകാശമാണെന്നും അവരുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ അവരെന്തും ചെയ്യുമെന്നും രാജേന്ദ്രന്‍ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു.
Read Also : സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിന് നാളെ തുടക്കം; കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും
ബ്രാഞ്ച് തലം മുതല്‍ പ്രവര്‍ത്തകര്‍ എസ് രാജേന്ദ്രനെതിരെ പരാതി നല്‍കിയിരുന്നു. അടിമാലി, മറയൂര്‍, മൂന്നാര്‍, ഏരിയാ കമ്മിറ്റി അംഗങ്ങളും രാജേന്ദ്രനെതിരെ പരാതി ഉന്നയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പാര്‍ട്ടിയുടെ അന്വേഷണം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ രാജേന്ദ്രന്‍ ആത്മാർത്ഥത കാണിച്ചില്ല. പ്രചാരണത്തിൽ നിന്നും വിട്ടു നിന്നു. വോട്ട് ഭിന്നിപ്പിക്കാൻ ശ്രമം നടത്തിയെന്നുമാണ് അന്വേഷണ കമ്മിഷന്റെ കണ്ടെത്തൽ.
Story Highlights : S Rajendran to attend CPI (M) district convention
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here