രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്; ബംഗാളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടയ്ക്കും

രാജ്യത്തെ കൊവിഡ്, ഒമിക്രോണ്‍ കേസുകള്‍ കുതിച്ചുയരുന്നു. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 30,000 കടന്നു. ഒമിക്രോണ്‍ കേസുകള്‍ 1700 നടുത്തെത്തി. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 11,877 കൊവിഡ് കേസുകളും 9 മരണവും റിപ്പോര്‍ട്ട് ചെയ്തു. 50 ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കേസുകള്‍ 510 ആയി.
ഡല്‍ഹിയില്‍ 3,194 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.59 ശതമാനമായിയ ഒമിക്രോണ്‍ കേസുകള്‍ 400നടുത്തെത്തി. രോഗവ്യാപനം രൂക്ഷമായി തുടരുന്ന പശ്ചിമ ബംഗാളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നുമുതല്‍ അടച്ചിടും. ഹരിയാനയില്‍ സര്‍വകലാശാലകളും കോളജുകളും രണ്ടാഴ്ചത്തേക്ക് അടച്ചു. രാജ്യത്തെ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ സുപ്രിംകോടതി കേസുകള്‍ പൂര്‍ണമായും വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാക്കാനും തീരുമാനിച്ചു.
Read Also : 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍, അതീവ ജാഗ്രത തുടരണം; വീണാ ജോര്‍ജ്
അതേസമയം സംസ്ഥാനത്ത് ഇന്നലെ 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. എറണാകുളം 16, തിരുവനന്തപുരം 9, തൃശൂര്‍ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 9 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 32 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 4 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. ആലപ്പുഴയിലെ 3 പേര്‍ക്കും തൃശൂരിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.
Story Highlights : covid cases increasing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here