‘പ്രായപൂർത്തി ആവാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു’; പാക് താരത്തിനെതിരെ ഗുരുതര ആരോപണവുമായി യുവതി

പാക് ഓൾറൗണ്ടർ ഷദബ് ഖാനെതിരെ ഗുരുതര ആരോപണവുമായി യുവതി. ഷദബ് ഖാൻ തൻ്റെ പ്രശസ്തിയും സ്വാധീനവും ഉപയോഗിച്ച് പ്രായപൂർത്തി ആവാത്ത പെൺകുട്ടികളെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു എന്നാണ് യുവതിയുടെ ആരോപണം. അഫ്രീന സഫിയ എന്ന യുവതിയാണ് തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഷദബിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. (lady shadab khan instagram)
2019 മുതൽ തനിക്ക് ഷദബിനെ അറിയാമെന്ന് യുവതി പറയുന്നു. 2019 ലോകകപ്പിനു മുൻപ് ഇംഗ്ലണ്ടിൽ വച്ച് ഷദബ് യുവതിയെ വിളിച്ചു. ലോകകപ്പിൽ മുഴുവൻ താൻ പാക് ടീമിനൊപ്പമുണ്ടായിരുന്നു. അവിടെ വച്ചാണ് തങ്ങൾ ഡേറ്റിംഗ് ആരംഭിച്ചത്. ഏതാനും മാസങ്ങൾക്ക് ശേഷം ഷദബിന് പല ബന്ധങ്ങളുണ്ടെന്ന് കണ്ടെത്തി. ഇത് തങ്ങൾക്കിടയിൽ പ്രശ്നങ്ങൾക്ക് തുടക്കമിട്ടു. അതോടെ തങ്ങൾ വേർപിരിഞ്ഞു. എന്നാൽ അതിനു ശേഷം തൻ്റെ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയ ഷദബ് ബന്ധത്തെക്കുറിച്ച് പുറത്തുപറയരുതെന്നും ആവശ്യപ്പെട്ടു. എന്നാൽ, കഴിഞ്ഞ ഫെബ്രുവരിയിൽ താൻ ഈ ബന്ധത്തെപ്പറ്റി തുറന്നുപറഞ്ഞു. ഇതോടെ ഷദബ് മാപ്പപേക്ഷയുമായി രംഗത്തെത്തി. വീണ്ടും ഞങ്ങൾ ഡേറ്റിംഗ് ആരംഭിച്ചു. വീണ്ടും ഷദബ് തൻ്റെ പഴയ രീതി തുടങ്ങി. പ്രായപൂർത്തി ആവാത്ത പെൺകുട്ടികൾക്ക് തൻ്റെ വ്യാജ അക്കൗണ്ടുകളിലൂടെ മെസേജ് ചെയ്ത് ഒന്നുകിൽ തനിക്ക് വഴങ്ങണമെന്നും അല്ലെങ്കിൽ തൻ്റെ സ്വാധീനത്തിൻ്റെ ശക്തി അറിഞ്ഞുകൊള്ളൂ എന്നും ഷദബ് ഭീഷണിപ്പെടുത്തുമായിരുന്നു. ഒടുവിൽ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കാനും ഷദബ് ശ്രമിച്ചു എന്ന് യുവതി ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.
Read Also : 14കാരിയെ ബലാത്സംഗം ചെയ്ത പ്രതിയെ സഹായിച്ചു; പാക് താരം യാസിർ ഷായ്ക്കെതിരെ കേസ്
ഏതാനും ആഴ്ചകൾക്ക് മുൻപ് പാക് സ്പിന്നർ യാസിർ ഷായും വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. 14കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതിയെ സഹായിച്ചു എന്ന കുറ്റത്തിനാണ് പൊലീസ് യാസിർ ഷായ്ക്കെതിരെ കേസെടുത്തിരിക്കുകയാണ്. പെൺകുട്ടിയുടെ പരാതിയിലാണ് കേസ്. യാസിർ ഷായുടെ സുഹൃത്തായ ഫർഹാൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പെൺകുട്ടി പരാതിപ്പെട്ടത്. നിലവിൽ യാസിർ ഷാ ഒളിവിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പറഞ്ഞിരുന്നു.
Story Highlights : lady accuses shadab khan instagram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here