ഗവര്‍ണര്‍ക്ക് സ്ഥിരതയില്ല; ബിജെപി നേതാക്കൾ എഴുതി നൽകുന്നത് വായിക്കുന്നു: വി ഡി സതീശന്‍

ഗവര്‍ണര്‍ സര്‍ക്കാരിന്റെ തെറ്റിന് കുടപിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഗവര്‍ണര്‍ക്ക് സ്ഥിരതയില്ല, സര്‍ക്കാരിന് വഴങ്ങുകയാണ് ഗവര്‍ണർ. ബിജെപി നേതാക്കൾ എഴുതി നൽകുന്നത് അതുപോലെ ഗവർണർ വായിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. ഗവർണർക്ക് രാജാവിനേക്കാൾ വലിയ രാജഭക്തിയെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
പൂർവാശ്രമത്തിൽ ചെയ്ത അതെ കാര്യം തന്നെയാണ് ഗവർണർ പദവിയിലിരുന്നും ചെയ്യുന്നത്. ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം ഗവർണർ കളങ്കപ്പെടുത്തുന്നു. ചാൻസലർ പദവിയിലിരുന്ന് നിയമപരമായി ചെയ്യേണ്ട കാര്യങ്ങൾ ഗവർണർ ചെയ്യുന്നില്ല. സർക്കാരിന്റെ നിയമലംഘനങ്ങൾക്ക് ഗവർണർ കുടപിടിക്കുകയാണ് ചെയ്‌തത്.
Read Also :മിന്നൽ “ബേസിൽ” ഫ്രം കുറുക്കൻമൂല!!
ഡി ലിറ്റ് വിവാദത്തിൽ ഗവർണർ മൗനം പാലിക്കുന്നത് മുഖ്യമന്ത്രിയോടുള്ള ഭയം മൂലം. സർക്കാർ ചെയ്‌ത തെറ്റ് തിരുത്തിക്കാൻ ഗവർണർ തയാറാകണമെന്നും വി ഡി സതീശൻ വ്യക്തമാക്കി. കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണം ഗവർണർ ആവർത്തിക്കുന്നെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
Story Highlights : vd-satheesan-against-kerala-governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here