Advertisement

എയ്മ ദൃശ്യമാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു; ട്വന്റിഫോറിന് മൂന്നും ഫ്‌ളവേഴ്‌സിന് രണ്ടും പുരസ്‌കാരങ്ങൾ

January 7, 2022
Google News 1 minute Read

എയ്മ ദൃശ്യമാധ്യ അവാർഡുകൾ പ്രഖ്യാപിച്ചു. ഐക്കൺ ഓഫ് ദി ഇയറായി ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായരെ തെരഞ്ഞെടുത്തു. ( aima media awards 2022 )

ട്വന്റിഫോർ ന്യൂസ് എഡിറ്റർ സുജയ പാർവതിയാണ് മികച്ച വാർത്ത അവതാരക. മികച്ച അഭിമുഖത്തിനുള്ള പുരസ്‌കാരം ട്വന്റിഫോർ മലബാർ റിജിയണൽ ഹെഡ് ദീപക് ധർമ്മടത്തിന് ലഭിച്ചു.

ഓൾ ഇന്ത്യ മലയാളി അസോസിയേഷനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ഫ്‌ളവേഴ്‌സിനും അവാർഡ് ലഭിച്ചു. സ്റ്റാർ മാജിക്ക് അവതാരക ലക്ഷ്മി നക്ഷത്രയെ മികച്ച അവതാരകയായി തെരഞ്ഞെടുത്തു. ചക്കപ്പഴത്തിലെ ശ്രുതി രജനീകാന്തിനാണ് ടെലിവിഷൻ പരമ്പരയിലെ മികച്ച ഹാസ്യ നടിക്കുള്ള അവാർഡ് ലഭിച്ചത്.

Read Also : സംസ്ഥാന ടെലിവിഷൻ അവാർഡുകൾ വിതരണം ചെയ്തു; മികച്ച ഇൻ്റർവ്യൂവർക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി കെ.ആർ.ഗോപീകൃഷ്ണൻ

പുരസ്‌കാരങ്ങൾ അടുത്ത മാസം 24 ന് കോഴിക്കോട് ടാഗോർ സെൻറിനറി ഹാളിൽ വച്ച് വിതരണം ചെയ്യുമെന്ന് ഐമ പ്രസിഡന്റ് ഗോകുലം ഗോപാലൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജൂറി ചെയർമാൻ സംവിധായകൻ എം.മോഹനനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Story Highlights : aima media awards 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here