Advertisement

പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും തമ്മിൽ മത്സരം, കൂടിക്കാഴ്ചക്ക് മുഖ്യമന്ത്രി തയാറായില്ല, സർക്കാരിനെതിരെ വീണ്ടും ​ഗവർണർ

January 7, 2022
Google News 1 minute Read

സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ ആഞ്ഞടിച്ച് ഗവർണർ. മുഖ്യമന്ത്രിയടക്കം സർക്കാർ ഭാഗത്ത് നിന്നും ആരും പ്രതികരിക്കുന്നില്ല. നിലവിലെ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും തമ്മിൽ മത്സരം. പ്രശ്‌നം താനും സർക്കാരും തമ്മിലാണ്. പ്രശ്‌നത്തിലെ വിഷയം പ്രതിപക്ഷത്തിന് അറിയില്ല. പ്രതിപക്ഷത്തിനുള്ളിലെ കലഹമാണ് തനിക്ക് എതിരെ തിരിക്കുന്നത്. ആരോപണങ്ങളുയർന്നിട്ടും മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് തയാറായിട്ടില്ലെന്നും ​ഗവർണർ പറഞ്ഞു.(arif muhammed khan)

Read Also : “എന്റെ ഹൃദയത്തിൽ നിന്നും നിന്റെ ഹൃദയത്തിലേക്ക് സ്വന്തം പപ്പ”; അച്ഛന്റെ അവസാന വരികൾ വിവാഹ വസ്ത്രത്തിൽ ചേർത്ത് മകൾ…

സർക്കാരുമായുള്ള ഭിന്നത കണ്ണൂർ വി സി നിയമനത്തെ ചൊല്ലിയെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. അത്തരം വിഷയങ്ങൾ തനിക്കറിയാമെന്ന് ഗവർണർ വ്യകതമാക്കി. രാഷ്ട്രപതിക്ക് ഡി- ലിറ്റ് നൽകാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശുപാർശ ചെയ്തത് സർക്കാർ ഇടപെട്ട് തടഞ്ഞത് വൻ വിവാദമായിരുന്നു. ഇതിനിടയിലാണ് കണ്ണൂർ സർവകലാശാല വിസി നിയമനത്തിനെതിരേയും ​ഗവർണർ രം​ഗത്തെത്തിയത്.

Story Highlights :governor-arif-muhammad-khan-again-against-kerala-government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here