കോട്ടയത്ത് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം; ഒരാൾ കൂടി പിടിയിൽ

കോട്ടയത്ത് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പിടിയിൽ. കളമശേരി സ്വദേശി ഇബ്രാഹിം ബാദുഷയാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. പ്രതി നീതുവിനെ ഇയാളിൽ നിന്നും സഹായം ലഭിച്ചെന്ന സംശയത്തിലാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ( kottayam child abduction one more arrest )
കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ട് പോയത് നീതു ഒറ്റയ്ക്കാണെന്നാണ് കോട്ടയം എസ്പി ഡി.ശിൽപ പറഞ്ഞത്. വ്യക്തിപരമായ ലക്ഷ്യത്തിന് വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നും എസ്പി പറയുന്നു.
പ്രതിക്കൊപ്പമുള്ളത് സ്വന്തം കുട്ടി തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. നാലാം തീയതി മുതൽ മെഡിക്കൽ കോളജിന് സമീപത്തെ ഹോട്ടലിൽ താമസിക്കുകയാണ് നീതു. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നില്ലെന്നും എസ്പി ഡി.ശിൽപ അറിയിച്ചു.
കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ മണിക്കൂറുകൾക്കകമാണ് പൊലീസ് കണ്ടെത്തിയത്. കുഞ്ഞിനെയാണ് ആശുപത്രി ജീവനക്കാരിയുടെ വേഷത്തിലെത്തിയാണ് നീതു എന്ന സ്ത്രീ എടുത്തുകൊണ്ട് പോയത്. ആശുപത്രി പരിസരത്തെ ഹോട്ടലിൽ നിന്നാണ് കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയ സ്ത്രീയെയും കണ്ടെത്തിയത്. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.
മുണ്ടക്കയം സ്വദേശികളുടെ കുഞ്ഞിനെയാണ് ഇന്ന് വൈകുന്നേരത്തോടെ തട്ടിക്കൊണ്ടുപോയത്. കുഞ്ഞിന് മഞ്ഞപ്പുണ്ടെന്നും അതിനായി ചികിത്സ നടത്തണമെന്നും പറഞ്ഞാണ് ഗൈനക്കോളജി വിഭാഗത്തിലെത്തിയ സ്ത്രീ കുഞ്ഞിനെ കൊണ്ടുപോയത്. അരമണിക്കൂർ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെയെത്തിക്കാത്തതോടെ അമ്മ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തുകയും അന്വേഷണം തുടങ്ങുകയുമായിരുന്നു.
കുഞ്ഞിനെ കൊണ്ടുപോയ സ്ത്രീ ഗൈനക്കോളജി വാർഡിലെത്തിയത് നഴ്‌സിന്റെ വേഷത്തിലാണെന്ന് ആർഎംഒ ഡോ.രഞ്ജൻ മാധ്യമങ്ങളോട് പറഞ്ഞു. നഴ്‌സ് ധരിക്കുന്ന കോട്ടും അണിഞ്ഞിരുന്നു. അമ്മയിൽ നിന്ന് കുഞ്ഞിനെ കൊണ്ടുപോയത് എൻഐസിയുവിലേക്കെന്ന വ്യാജേനയാണ്.
Story Highlights : kottayam child abduction one more arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here