മീം പരിചയം: ചീംസ് എന്ന ഷിബ ഇനു

മീമുകൾ നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാണ്. അല്പം കൂടി കൃത്യതയോടെ പറഞ്ഞാൽ, നമ്മുടെ ഡിജിറ്റൽ ലൈഫിൻ്റെ ഭാഗമാണ് മീമുകൾ. വെറും ഒരു ചിത്രം കൊണ്ട് ഒട്ടേറെ കാര്യങ്ങൾ സംവദിക്കുന്ന മീമുകൾ നമ്മളെല്ലാവരും ശ്രദ്ധിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു മീമാണ് ചീംസ്. ഒരു പ്രത്യേക ഭാവത്തോടെ ഇരിക്കുന്ന നായയാണ് ചീംസ്. ചീംസിൻ്റെ മീമുകളൊക്കെ ഹിറ്റുകളാണ്. ( meme cheems shiba inu )
ഒരു ഒന്നൊന്നര തുടക്കം
2017 സെപ്തംബർ നാലിന് @balltze എന്ന ഇൻസ്റ്റഗ്രാം യൂസർ ഒരു നായയുടെ ചിത്രം പങ്കുവച്ചു. ‘എനിക്ക് ഷിബ ഇനുവിനെ ലഭിച്ചെന്നാണ് ഞാൻ കരുതിയത്. എന്നാൽ, ഇവൻ അതല്ല’- എന്ന അടിക്കുറിപ്പും ചിത്രത്തോടൊപ്പം ഉണ്ടായിരുന്നു. ഈ ചിത്രമാണ് പിന്നീട് ചീംസ് മീം ആയി പ്രചരിച്ചത്.
‘സ്പൈസി മീം ബോയ്’ (Spicy_Meme_Boi) എന്ന റെഡിറ്റ് യൂസർ ആണ് ഈ ചിത്രത്തെ ആദ്യം മീമായി ഉപയോഗിക്കുന്നത്. /r/dogelore എന്ന സബ്റെഡിറ്റിൽ 2019 ജൂൺ എട്ടിന് പങ്കുവെക്കപ്പെട്ട ഈ മീം വളരെ വേഗത്തിൽ വൈറലായി. ‘ചീംസ്ബർഗർ’ എന്ന പേരും ഈ മീമിൽ ഉപയോഗിച്ചിരുന്നു.

റെഡിറ്റ് പോസ്റ്റ്: https://www.reddit.com/r/dogelore/comments/by7cwr/doge_has_lunch/
Read Also : വൈറൽ വൈബിങ് ക്യാറ്റ്; മീം ചരിതം
കൈവിട്ടു പോയ റെഡിറ്റ് പോസ്റ്റ്
2019 ഓഗസ്റ്റ് എട്ടിന് ‘ചീംസ്‌ബർഗറി’ൻ്റെ മറ്റൊരു മീം റെഡിറ്റിൽ പങ്കുവെക്കപ്പെട്ടു. ‘ചീം ജനിക്കപ്പെട്ടു’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഈ മീം. പിന്നീട് ഇതേ സബ്റെഡിറ്റിൽ ചീംസിൻ്റെ നിരവധി മീമുകൾ പ്രചരിച്ചു. ഇവിടെ നിന്നാണ് ചീംസ് ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമ അക്കൗണ്ടുകളിലേക്ക് പ്രചരിക്കുന്നത്. ഇന്ന് ലോകത്തിൽ ഏറ്റവും പ്രചാരത്തിലുള്ള മീമുകളിൽ ഒന്നാണ് ചീംസ്. സ്വോൾ ഡോഗ് മീമുമായി ചീംസിൻ്റെ ക്രോസ് ഓവറുകളും ഏറെ വൈറലായ മീം ആണ്.

ചീംസിനുമുണ്ട് പേഴ്സണൽ ലൈഫ്
ഹോങ് കോങ് സ്വദേശിയായ കാത്തി എന്ന യുവതിയുടെ വളർത്തുനായ ആയ ഇവൻ ഷിബ ഇനു വിഭാഗത്തിൽ പെട്ടതാണ്. ഈ നായയുടെ പേരാണ് ‘ബാച്ചി’. ഈ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് കാത്തിയാണ്. 10 വയസ്സുകാരനാണ് ബാച്ചി. ഒരു വയസുള്ളപ്പോൾ ഇവനെ ഈ കുടുംബം അഡോപ്റ്റ് ചെയ്യുകയായിരുന്നു.
Story Highlights : meme history cheems shiba inu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here