Advertisement

സംസ്ഥാനങ്ങളിലെ ഒമിക്രോൺ സാഹചര്യം; മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി

January 9, 2022
Google News 1 minute Read

ഒമിക്രോൺ വ്യാപനത്തിൽ ജില്ലാ തലത്തിൽ അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി പ്രധാനമന്ത്രി. പ്രധാനമന്ത്രി കൊവിഡ് അവലോകനയ യോഗത്തിലാണ് ജാഗ്രത പുലര്‍ത്തേണ്ടതിനെക്കുറിച്ച് സംസാരിച്ചത്.

സംസ്ഥാനങ്ങളിലെ ഒമിക്രോൺ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും. ജില്ലാതലത്തിൽ ആവശ്യമായ ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കണം. കൗമാരക്കാരുടെ വാക്സിനേഷൻ ത്വരിതപ്പെടുത്തണം. ജനിതക ശ്രേണികരണത്തിലും പരിശോധന, വാക്‌സിൻ എന്നിവയിലും തുടർച്ചയായ ഗവേഷണം വേണം. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ അതീവ ശ്രദ്ധ വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Read Also : “എന്റെ ഹൃദയത്തിൽ നിന്നും നിന്റെ ഹൃദയത്തിലേക്ക് സ്വന്തം പപ്പ”; അച്ഛന്റെ അവസാന വരികൾ വിവാഹ വസ്ത്രത്തിൽ ചേർത്ത് മകൾ…

രാജ്യത്ത് എത്രവരെ കേസുകൾ കൂടാം എന്നതിന്‍റെ കണക്കുകൾ അവലോകന യോഗത്തിൽ അവതരിപ്പിച്ചു.രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആറ് ലക്ഷത്തിനടുത്തെത്തിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ പ്രാപ്തമായിരിക്കണമെന്നും ഓക്സിജന്‍ ലഭ്യത ഉറപ്പ് വരുത്തണമെന്നും ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.

Story Highlights : a-meeting-of-the-chief-ministers-will-be-convened-by-prime-minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here